Get Updates
Get notified of breaking news, exclusive insights, and must-see stories!

ആനയെ കിണറ്റില്‍ നിന്ന് കയറ്റാനുള്ള ശ്രമത്തിനിടയില്‍ ജെസിബി മറിഞ്ഞ് യുവാവ് മരിച്ചു

കഞ്ഞികുഴി: കഞ്ഞികുഴി കൈതപ്പാറക്കു സമീപം വീടിന്റെ കിണറ്റില്‍ വീണ് കാട്ടാന ചെരിഞ്ഞു. കലപൂണ്ട ആന വീട് ഇടിച്ചു നിരത്തി പരിസര പ്രദേശങ്ങളിലെല്ലാം നാശം വിതച്ച് ഓടുന്നതിനിടയിലാണ് കിണറ്റില്‍ അകപ്പെട്ടത്.അതേ സമയം ആനയെ പുറത്തെടുക്കാന്‍ ജെ സി ബിയുമായി എത്തിയ യുവാവ് അപകടത്തില്‍ പെട്ട് മരിച്ചു.

സംഭവം നടക്കുന്നത് ഇങ്ങനെ കൈതപ്പാറയിലെ ജനവാസ മേഖലയില്‍ കഴിഞ്ഞ ദിവസം രാത്രി ഇറങ്ങിയ കാട്ടാന പ്രദേശവാസിയായ കുളബേല്‍ ജോസഫിന്റെ മണ്‍വീടു തകര്‍ത്തതിനുശേഷം ഓടുന്നതിനിടയില്‍ തലകീഴായി കിണറ്റിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് ആനയെ കരക്കു കയറ്റുന്നതിനെത്തിയ ജെ സി ബി യുമായി എത്തിയ ജോബിഷ് എന്ന യുവാവ് അപകടത്തില്‍ പെടുകയായിരുന്നു.

death

മഴപെയ്ത് ചെളികുണ്ടായി കിടന്നിരുന്ന റോഡിലൂടെ ജെ എസ് ബി എത്തിക്കാന്‍ നടത്തിയ ശ്രമം പക്ഷേ അപകടത്തിലേക്ക് വഴിതുറക്കുകയായിരുന്നു. ജെ സി ബി മറഞ്ഞ് ജോബിഷ് മരിച്ചതോടെ ഗ്രാമം തീരാ ദുഖത്തിലായി. കാട്ടാനയുടെ ആക്രമണത്തില്‍ വീടു തകര്‍ന്ന ജോസഫിന്റെ സഹോദര പുത്രനാണ് മരിച്ച ജോബിഷ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+