'മേജർ രവി നിങ്ങൾ ആരുടെ കുഴലൂത്തുകാരനാണ്'? സംവിധായകന് എതിരെ യൂത്ത് ഫ്രണ്ട് നേതാവ് റോണി മാത്യു
കോട്ടയം: മേജര്‍ രവിക്കെതിരെ യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡണ്ട് അഡ്വക്കേറ്റ് റോണി മാത്യു. ജോസ് കെ മാണി വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുന്നതിനെ വിമര്‍ശിച്ച് മേജര്‍ രവി കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലെത്തിയിരുന്നു. അധികാരത്തിന് വേണ്ടി വീണ്ടും വീണ്ടും മത്സരിക്കുന്നതിന് നാട്ടുകാരുടെ പണമാണ് ഉപയോഗിക്കുന്നത് എന്നും ഷെയിം ഓണ്‍ ജോസ് കെ മാണി എന്നുമാണ് മേജര്‍ രവി പ്രതികരിച്ചത്. പിന്നാലെയാണ് യൂത്ത് ഫ്രണ്ട് മേജര്‍ രവിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.
ഇത് വല്ലപ്പോഴുമെന്ന് നസ്രിയ, കമന്റുമായി ദുൽഖറും റോഷനും, ക്യൂട്ട് ചിത്രങ്ങൾ
അഡ്വക്കേറ്റ് റോണി മാത്യുവിന്റെ പ്രതികരണം ഇങ്ങനെ: '' സിനിമായിൽ രണ്ട് പഞ്ച് ഡയലോഗ് പറയുന്നതുപോലെ ഫേസ് ബുക്കിൽ ലൈവ് വന്ന് കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണിക്കെതിരേ പറഞ്ഞ് വീര പരിവേഷത്തിനു ശ്രമിക്കുന്ന മേജർ രവി നിങ്ങൾ ആരുടെ കുഴലൂത്തുകാരനാണ്. കുറച്ചുകാലം സംഘി പാളയത്തിൽ അവിടെ നിന്നും ചാടിക്കളിച്ച് കൊങ്ങികൾക്ക് കൂട്ടായി.. ഇപ്പോൾ താങ്കൾ ആരോടൊപ്പം എന്നറിയാൻ ജനങ്ങൾക്ക് താൽപ്പര്യമുണ്ട്. ജോസ് കെ മാണിയെക്കുറിച്ച് പുലഭ്യം പറയുന്ന താങ്കൾ ചില കാര്യങ്ങൾ അറിഞ്ഞിട്ടും അറിഞ്ഞില്ലന്ന് നടിക്കുകയാണ്.. താങ്കൾ മികച്ച അഭിനേതാവു കൂടിയാണെന്നതിൽ സംശയമില്ല.

കേരളാ കോൺഗ്രസിനെ യുഡിഎഫ് പുറത്താക്കിയപ്പോൾ അന്നുണ്ടായിരുന്ന രാജ്യ സഭാ എംപി സ്ഥാനം ജോസ് കെ മാണി മാന്യമായി രാജിവെച്ചു. വീണ്ടും തെരഞ്ഞെടുപ്പ് വന്നപ്പോൾ എൽഡിഎഫ് എം പി സ്ഥാനം തിരിച്ച് നൽകി. മുൻപ് എൽജെഡി നേതാവ് വീരേന്ദ്രകുമാർ യു ഡി എഫ് വിട്ട് എൽഡിഎഫി ൽ വന്നപ്പോഴും ഇതേ മാതൃക തന്നെയാണ് സ്വീകരിച്ചത്. ആ യാഥാർഥ്യം മേജറിന് ഓർമ കാണില്ല.ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ ജോസ് കെ. മാണി നമ്മുടെ നാടിന് നിരവധിവികസന പദ്ധതികൾ ആസൂത്രണം ചെയ്തു. അത് ഇനിയും എംപിയുടെ പ്രവർത്തനങ്ങളിലൂടെ.... തുടരട്ടെ...
കഴിഞ്ഞ കാലങ്ങളിൽ കേരളത്തിലെ മികച്ച എംപി ആയി തിരഞ്ഞെടുക്കപ്പെട്ടത് ജോസ് കെ മാണി ആയിരുന്നു എന്നതും അഭിമാനമാണ്. രാജ്യം കണ്ടതിൽ വെച്ചു ഏറ്റവും മികച്ച പാർലമെന്ററിയൻമാരിൽ ഒരാളാണ് ജോസ് കെ. മാണി. . . ജോസ് കെ മാണി രാജ്യസഭ അംഗമാകാൻ പോകുന്നതിൽ കുരു പൊട്ടുന്ന മേജർ രവി മുരളീധരൻ ,കുഞ്ഞാലിക്കുട്ടി ,അടൂർ പ്രകാശ്,ഹൈബി ഈഡൻ എന്നിവരെ, ഒക്കെ ഓർമ്മിക്കുന്നതും നല്ലതായിരിക്കും''.












Click it and Unblock the Notifications