Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് നിന്ന് കാണാതായ യുവാവ് തിരുവനന്തപുരത്ത് തൂങ്ങിമരിച്ച നിലയില്‍; ആത്മഹത്യ ചിത്രീകരിക്കാന്‍ ശ്രമിച്ചു?

കോട്ടയം: കോട്ടയത്ത് നിന്ന് കാണാതായ യുവാവ് തിരുവനന്തപുരത്ത് തൂങ്ങിമരിച്ച നിലയില്‍. കോട്ടയം സ്വദേശി ജയിംസ് വര്‍ഗീസിനെ ആണ് തിരുവനന്തപുരം പിരപ്പന്‍കോട് അന്താരാഷ്ട്ര നീന്തല്‍ക്കുളത്തിന് സമീപമുള്ള റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജയിംസിന്റെ മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട് എന്നാണ് പൊലീസിന്റെ നിഗമനം.

ദിവസങ്ങള്‍ക്ക് മുമ്പാണ് ജയിംസ് വര്‍ഗീസിനെ കോട്ടയത്ത് നിന്ന് കാണാതാകുന്നത്. ജയിംസിനെ കാണാനില്ല എന്ന പരാതിയില്‍ പൊലീസ് അന്വേഷിച്ച് വരികയായിരുന്നു. കോട്ടയം ഈസ്റ്റ് പൊലീസാണ് ജയിംസിനെ കാണാനില്ല എന്ന പരാതി അന്വേഷിച്ചിരുന്നത്. ഇതിനിടെ ബുധനാഴ്ച രാവിലെയാണ് യുവാവിന്റെ മൃതദേഹം നാട്ടുകാര്‍ റബര്‍ തോട്ടത്തില്‍ കണ്ടെത്തുന്നത്.

ds

പൊലീസ് നടത്തിയ പരിശോധനയില്‍ മരിച്ചത് ജയിംസ് വര്‍ഗീസ് ആണെന്ന് വ്യക്തമായി. ജയിംസ് വര്‍ഗീസിന്റെ കാര്‍ സമീപത്തെ റോഡരികില്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയോടെ ജയിംസ് റബ്ബര്‍ തോട്ടത്തില്‍ എത്തിയിട്ടുണ്ടാകാം എന്നാണ് നിഗമനം. തിങ്കളാഴ്ച ഉച്ചയ്ക്ക് എം സി റോഡില്‍ കാര്‍ നിര്‍ത്തി ജയിംസ് റബര്‍ തോട്ടത്തിലേക്ക് നടന്ന് പോകുന്ന സി സി ടി വി ദൃശ്യ പൊലീസിന് ലഭിച്ചിരുന്നു.

മൃതദേഹത്തിനരികില്‍ നിന്ന് യുവാവിന്റെ മൊബൈല്‍ ഫോണും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മൃതദേഹത്തിന്റെ പഴക്കവും സി സി ടി വി ദൃശ്യങ്ങളും പ്രകാരം തിങ്കളാഴ്ച ഉച്ചയോടെ തന്നെ ജയിംസ് ജീവനൊടുക്കി എന്നാണ് പോലീസ് സംശയിക്കുന്നത്.

മൊബൈല്‍ ഫോണില്‍ ആത്മഹത്യ ചിത്രീകരിക്കാനുള്ള ശ്രമവും ജയിംസ് നടത്തിയതായി സൂചനയുണ്ട്. സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്ത മൊബൈല്‍ ഫോണ്‍ വിശദമായ പരിശോധനക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+