ശക്തമായ മഴയിൽ വടകര ഫോർട്ട് ലൈനിലെ പഴകിയ കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം
വടകര: വടകര ഫോർട്ട് ലൈനിലെ പഴകിയ കെട്ടിടം ശക്തമായ മഴയിൽ തകർന്നു വീണു.ബുധനാഴ്ച രാത്രിയുണ്ടായ മഴയിലാണ് പഴയ പ്രകാശ് പ്രസ്സിന്റെ പിറക് വശം തകർന്നു വീണത്.രാത്രി സമയത്തായതിനാൽ വൻ അപകടം ഒഴിവായി.പുത്തൂർ സ്വദേശി വാഴയിൽ അബ്ദുൽ റഷീദിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കെട്ടിടം.

വടകരയിൽ തകർന്നു വീണ പഴയ കെട്ടിടം
പഴയ കെട്ടിടം പൊളിച്ചു മാറ്റി പുതിയ കെട്ടിടം നിർമ്മിക്കാനുള്ള തയ്യാറെടുപ്പിനിടയിലാണ് പഴയ കെട്ടിടം തകർന്നു വീണത്. സമീപത്ത് ഹോട്ടൽ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്കൂടാതെ പകൽ സമയങ്ങളിൽ കെട്ടിടത്തിനപ്പുറം തൊഴിലാളികൾ ജോലിക്കായി ഉണ്ടാകാറുണ്ട്.ഈ സമയമാണ് അപകടം സംഭവിച്ചതെങ്കിൽ വൻ അപകടം ഉണ്ടാകുമായിരുന്നു.തകർന്ന കെട്ടിടത്തിന്റെ ബാക്കി ഭാഗം ഏത് സമയവും തകർന്നു വീഴാൻ പാകത്തിലാണ്.












Click it and Unblock the Notifications