കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിപയുടെ പേരില്‍ ആദരിച്ചില്ലെങ്കിലും അനാദരിക്കരുതെന്ന് മെഡിക്കല്‍ കോളെജില്‍ പോസ്റ്റര്‍

Google Oneindia Malayalam News

കോഴിക്കോട്: നിപാ വൈറസ് ബാധയെ തുടച്ചുനീക്കാന്‍ മുന്നിട്ടിറങ്ങിയവര്‍ക്ക് നല്‍കിയ സ്‌നേഹാദരത്തില്‍നിന്നും മെഡിക്കല്‍ കോളെജിലെ ജീവനക്കാരെ ഒഴിവാക്കിയതില്‍ പ്രതിഷേധം ശക്തം. നിപാ സമയത്ത് അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന ജീവനക്കാരെയും സന്നദ്ധ പ്രവര്‍ത്തകരെയും പരിപാടിയില്‍ നിന്നും മാറ്റി നിര്‍ത്തിയതായാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ഇതിനെതിരെ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ നിരന്നുകഴിഞ്ഞു.

ഭരണകക്ഷി നേതാക്കള്‍ നല്‍കിയ ലിസ്റ്റിലുള്ളവരെ മാത്രമാണ് ആദരിക്കുന്നതിനായി തിരഞ്ഞെടുത്തതെന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളും ആരോപിക്കുന്നു. ആദരവ് ഇല്ലെങ്കിലും അനാദരവ് വേണ്ടായിരുന്നു എന്നെഴുതിയ പോസ്റ്ററുകളാണ് വ്യാപകമായി പ്രചരിക്കുന്നത്. അത്യാഹിത വിഭാഗത്തില്‍ മുഴുവന്‍ സമയവും ഉണ്ടായിരുന്നവരെയും ആദരിക്കുന്ന ചടങ്ങിലേക്ക് വിളിക്കാതിരുന്നത് ശരിയായില്ലെന്ന് ജീവനക്കാര്‍ പറയുന്നു. നിലവില്‍ നിപാ ബാധിതര്‍ ചികിത്സയില്‍ കഴിഞ്ഞ വാര്‍ഡില്‍ ഡ്യൂട്ടി ചെയ്തവരെ മാത്രമാണ് പരിഗണിച്ചത്. എന്നാല്‍ രോഗികള്‍ ആദ്യമെത്തിയത് അത്യാഹിത വിഭാഗത്തിലായിരുന്നു.

Nipah meeting

നിപാ ബാധിതരാണോ അല്ലയോ എന്നു പോലും അറിയാതെ സുരക്ഷാ ക്രമീകരണങ്ങളില്ലാതെയാണ് ഇവര്‍ രോഗികളുമായി ഇടപഴകിയിരുന്നത്. രോഗികളെ വാര്‍ഡിലേക്ക് മാറ്റും വരെ ഇവിടെയുണ്ടായിരുന്ന ജീവനക്കാരാണ് സഹായത്തിനുണ്ടായിരുന്നത്. സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധത്തിനൊരുങ്ങുകയണ് ഒരു വിഭാഗം ജീവനക്കാര്‍. അതേ സമയം സര്‍ക്കാര്‍ ചെയ്ത നല്ല പ്രവൃത്തിയെ രാഷ്ട്രീയ വത്കരിക്കാനാണ് ജീവനക്കാരില്‍ ചിലരുടെ ശ്രമമമെന്ന ആരോപണവും ഉയരുന്നുണ്ട്.

English summary
Kozhikode Local News nipah virus poster kozhikode medical college
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X