കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേരാമ്പ്രയിൽ നഴ്സിനെതിരെ കയ്യേറ്റ ശ്രമം; പാണ്ടിക്കോട്ടെ യൂസഫിനെതിരെ പേരാമ്പ്ര പോലീസ് കേസെടുത്തു

  • By Desk
Google Oneindia Malayalam News

പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആസ്പത്രിയിലെ ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് പത്മാവതിക്കെതിരെ കയ്യേറ്റമുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് പേരാമ്പ്ര പാണ്ടിക്കോട്ടെ യൂസഫിനെതിരെ പേരാമ്പ്ര പോലീസ് കേസെടുത്തു. സ്ത്രീകളെ കയ്യേറ്റം ചെയ്തതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസ്.

ആര്‍.സി.എച്ച് പദ്ധതിയുമായി ബന്ധപ്പെട്ട വിവര ശേഖരണത്തിനായി ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി ശേഖരിക്കുന്നുണ്ട്. യൂസഫിന്റെ വീട്ടില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച നഴ്സ് അവിടെ നിന്ന് ഇറങ്ങി മറ്റുവീടുകളിലെ വിവരങ്ങള്‍ എഴുതിയെടുക്കാനായി പോയി. പിന്നാലെ യൂസഫും ഈ വീടുകളിലെത്തി കയ്യേറ്റത്തിന് മുതിര്‍ന്നതെന്നാണ് പരാതി.

Nurse

ആരോഗ്യ വകുപ്പിന്റെ ജീവനക്കാരിയാണോ എന്ന് സംശയം പ്രകടിപ്പിച്ചായിരുന്നു ഇത്. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടും കയ്യേറ്റം ചെയ്യുകയായിരുന്നുവെന്ന് പത്മാവതി പറഞ്ഞു. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ജുനിയര്‍ ഹല്‍ത്ത് നെഴ്‌സായ പത്മാവതിയെ ആര്‍സിഎച്ച് സര്‍വ്വെ പ്രകാരം വീടുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിനിടയില്‍ സദാചാര പൊലീസ് ചമഞ്ഞ് കയ്യേറ്റം ചെയ്തതില്‍ താലൂക്ക് ആശുപത്രീ ജീവനക്കാര്‍ പ്രതിഷേധിച്ചു.

ജീവനക്കാര്‍ക്ക് നേരെയുള്ള ഇത്തരം അക്രമങ്ങളില്‍ യോഗം അപലപിച്ചു. ആശുപത്രികവാടത്തില്‍ ജീനക്കാര്‍ മദ്രാവാക്യം വിളിച്ച് പ്രതിഷേധ സമരം നടത്തി. ബേ്‌ളാക്ക് പഞ്ചായത്ത് പ്രസിഡനറ് എ.സി. സതി ആശുപത്രിയിലെത്തി കയ്യേറ്റത്തിനിരയായ പത്മാവതിയെ സന്ദര്‍ശിച്ചു. അമ്രകിക്കെതിരെ കള്‍ശന നടപടിയെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

English summary
Kozhikode Local News about nurse attacking case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X