നാടിന് വേദന; കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞു; പിറ്റേന്നാൾ ലോകത്തിന് വിട ചൊല്ലി വിഹാന്‍
നാടിന് വേദന; കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞു; പിറ്റേന്നാൾ ലോകത്തിന് വിട ചൊല്ലി വിഹാന്‍
നാദാപുരം: നാടിന്റെ പ്രാർഥനകൾ വിഫലമായി. കരള്‍ രോഗത്തിന്റെ പിടിയിലായിരുന്ന 10 മാസം മാത്രം പ്രായമായ വിഹാൻ യാത്രയായി. ഉമ്മത്തൂര്‍ കരിയാടന്‍കുന്നുമ്മലില്‍ ലിബീഷിന്റെയും ബിനിഷയുടെയും മകൻ വിഹാനാണ് നാടിനെയാകെ കണ്ണീരിലാഴ്ത്തി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കരൾമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ് പിറ്റേന്നാണ് വിഹാൻ മരണപ്പെട്ടത്.

വിഹാന്റെ ചികിത്സയ്ക്കായി പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്തിന്റെ നേതൃത്വത്തിൽ നാട്ടുകാര്‍ 13 ലക്ഷം രൂപ സമാഹരിച്ചിരുന്നു. പണം ചികിത്സയ്ക്ക് തടസ്സമാകരുതെന്നായിരുന്നു നാട്ടുകാര്‍ രൂപവല്‍ക്കരിച്ച സഹായ സമിതിയുടെ തീരുമാനം. ലിബീഷിന്റെ അനുജന്‍ ലിജിത്ത് (29) ആണ് കരള്‍ നല്‍കിയത്. ശസ്ത്രക്രിയയ്ക്കു ശേഷം ലിജിത്ത് ഇതേ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയാണ്.
അതേസമയം, കൊവിഡ് ബാധിച്ച് കോഴിക്കോട് രണ്ട് നവ ജാതശിശുക്കൾ മരിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെയാണ് മരണം. മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞ് കുഞ്ഞ് മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒന്നര മാസം പ്രായമുള്ള കുഞ്ഞ് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലിരിക്കെയാണ് മരിച്ചത്. കുട്ടികൾക്ക് ജന്മനാ മറ്റു അസുഖങ്ങൾ ഉണ്ടായിരുന്നെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ഒരു കുട്ടിയെ മാസം തികയാതെ പ്രസവിച്ചതാണ്.












Click it and Unblock the Notifications