കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 10 പേര്‍ക്ക്: 5 പേര്‍ക്ക് രോഗമുക്തി

Google Oneindia Malayalam News

കോഴിക്കോട്: ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരികരിച്ചത് 10 പേര്‍ക്ക്. ഇതില്‍ എട്ടു പേര്‍ വിദേശത്ത് നിന്നും (കുവൈത്ത്- 5, യു.എ.ഇ., ഒമാന്‍, ബഹ്‌റൈന്‍- ഒന്ന് വീതം) ഒരാള്‍ മുംബൈ, ഒരാള്‍ ചെന്നൈ എന്നിവിടങ്ങളില്‍ നിന്നും വന്നവരാണ്.ഇതോടെ ആകെ രോഗബാധിതരായ കോഴിക്കോട് സ്വദേശികളുടെ എണ്ണം 206 ആയി. 110 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഒരു കണ്ണൂര്‍ സ്വദേശി അടക്കം അഞ്ച് പേര്‍ ഇന്ന് രോഗമുക്തരായി.

എഫ്എല്‍ടി.സിയില്‍ ചികിത്സയിലായിരുന്ന മാവൂര്‍ സ്വദേശി (26), നാദാപുരം സ്വദേശി (36), ചോമ്പാല സ്വദേശിനി (ഒരു വയസ്സ്), ചേളന്നൂര്‍ സ്വദേശിനി (22), കണ്ണൂര്‍ സ്വദേശി (44) എന്നിവരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതുവരെ രോഗമുക്തി നേടിയവര്‍ 95 ആണ്. ഇപ്പോള്‍ 110 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്.

Recommended Video

cmsvideo
അടപടലം തേഞ്ഞൊട്ടിയ മുല്ലപ്പള്ളി രാമചന്ദ്രൻ | Oneindia Malayalam
 coronaa

ഇതില്‍ 37 പേര്‍ മെഡിക്കല്‍ കോളേജിലും 67 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 3 പേര്‍ കണ്ണൂരിലും രണ്ടു പേര്‍ മലപ്പുറത്തും ഒരാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികില്‍സയിലുണ്ട്. കോവിഡ് ബാധിച്ച മൂന്ന് ഇതര ജില്ലക്കാര്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ഇപ്പോള്‍ ചികിത്സയിലുണ്ട്.

ഇന്ന് 289 സ്രവസാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ആകെ 10584 സ്രവ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 10251 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 10014 എണ്ണം നെഗറ്റീവ് ആണ്. 333 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Kozhikode
English summary
10 more covid case conformed in kozhikode, 5 recoverd
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X