കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് ജില്ലയില്‍ ഇന്ന് 12 പേര്‍ക്ക് കോവിഡ്; 8 പേര്‍ വിദേശത്ത് നിന്നും വന്നവര്‍

Google Oneindia Malayalam News

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 12 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ എട്ട് പേര്‍ വിദേശത്ത് നിന്നും (കുവൈത്ത് 3, സൗദി 2, ദുബൈ 2, റഷ്യ 1) രണ്ട് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര, ചെന്നൈ ഒന്നു വീതം) വന്നവരാണ്. കരിപ്പൂര്‍ വിമാനത്താവളത്തിലെ ഒരു ഉദ്യോഗസ്ഥനും ഒരു ആരോഗ്യ പ്രവര്‍ത്തകനും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ജൂണ്‍ 10 ന് കുവൈത്തില്‍ നിന്നു വന്ന അത്തോളി സ്വദേശി (36 വയസ്),
ജൂണ്‍ 10 ന് റിയാദില്‍ നിന്നു വന്ന 2. തലക്കുളത്തൂര്‍ എടക്കര സ്വദേശി (47),
മേയ് 26 ന് റിയാദില്‍ നിന്നും വന്ന പെരുവയല്‍ വെളളിപറമ്പ് സ്വദേശി (51),
മെയ് 26 ന് ദുബായിയില്‍ നിന്നും വന്നനൊച്ചാട് സ്വദേശി (48), ജൂണ്‍ 11 ന് കുവൈത്തില്‍ നിന്നു കണ്ണൂരിലെത്തിയ ഏറാമല സ്വദേശി (31), ജൂണ്‍ 11 ന് കുവൈത്തില്‍ നിന്നു കണ്ണൂരിലെത്തിയ ഏറാമല സ്വദേശി (34), മേയ് 20 ന് റഷ്യയില്‍ നിന്നും വന്ന ഒഞ്ചിയം സ്വദേശിനി (48), ജൂണ്‍ 11 ന്് ദുബായിയില്‍ നിന്നു കോഴിക്കോട്ടെത്തിയ ഒഞ്ചിയം സ്വദേശി (59 എന്നിവരാണ് വിദേശത്ത് നിന്നും എത്തി രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍

coronavirus

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജോലി ചെയ്യുന്നു കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ കുതിരവട്ടം സ്വദേശി (26). ഹെല്‍ത്ത് കെയര്‍ വര്‍ക്കറായി മലപ്പുറത്ത് ജോലി ചെയ്യുന്ന കക്കോടി സ്വദേശി, ജൂണ്‍ അഞ്ചിന്് മഹാരാഷ്ട്രയില്‍ നിന്നു ട്രെയിന്‍ മാര്‍ഗം കോഴിക്കോട്ടെത്തിയ കൂടരഞ്ഞി സ്വദേശിനി (23) മേയ് 29 ന്് ചെന്നൈയില്‍ നിന്നു സ്വന്തം വാഹനത്തില്‍ വടകരയിലെത്തി പുറമേരി സ്വദേശി (42) എന്നിവരാണ് ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ട മറ്റുള്ളവര്‍.

രണ്ട് പേര്‍ സുഖം പ്രാപിച്ചതായും ആരോഗ്യ വകുപ്പ് അറിയിച്ചു. ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന ഓമശ്ശേരി സ്വദേശി (55 വയസ്സ്), അത്തോളി സ്വദേശി (42) എന്നിവരാണ് രോഗമുക്തി നേടിയത്. ഇന്നത്തെ കണക്കുകള്‍ കൂടി പുറത്തു വന്നതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 149 ഉം രോഗമുക്തി നേടിയവര്‍ 59 ഉം ആയി. ചികിത്സക്കിടെ ഒരാള്‍ മരിച്ചു. ഇപ്പോള്‍ 89 കോഴിക്കോട് സ്വദേശികള്‍ കൊവിഡ് പോസിറ്റീവായി ചികിത്സയിലുണ്ട്.

കെ ഫോൺ ഡിസംബറിൽ കമ്മീഷൻ ചെയ്യും; ഐടി മേഖലയിലെ നേട്ടങ്ങൾ എണ്ണി പറഞ്ഞ് മുഖ്യമന്ത്രികെ ഫോൺ ഡിസംബറിൽ കമ്മീഷൻ ചെയ്യും; ഐടി മേഖലയിലെ നേട്ടങ്ങൾ എണ്ണി പറഞ്ഞ് മുഖ്യമന്ത്രി

Kozhikode
English summary
10 more covid case conformed in kozhikode today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X