കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ കോഴിക്കോട് ജില്ലയില്‍; 7 പേര്‍ക്ക് രോഗമുക്തി

Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയില്‍. കേരളത്തില്‍ ഇന്ന് ഇന്ന് പുതുതായി 65 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 10 പേരാണ് കോഴിക്കോട് ജില്ലയില്‍ നിന്നും ഉള്ളത്. പോസിറ്റീവായവരില്‍ അഞ്ച് പേര്‍ വിദേശത്ത് നിന്ന് വന്നവരും (യു.എ.ഇ-3, സൗദി-1, റഷ്യ-1) നാല് പേര്‍ ചെന്നൈയില്‍ നിന്ന വന്നവരുമാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ആറ് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും മൂന്ന് പേര്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും ഒരാള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്.

നാല് ഇതര ജില്ലക്കാര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ രോഗമുക്തി നേടിയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലയില്‍ പുതുതായി 1566 പേരേ കൂടി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ ആകെ 9844 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 35341 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 36 പേര്‍ ഉള്‍പ്പെടെ 155 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 90 പേര്‍ മെഡിക്കല്‍ കോളേജിലും 65 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 36 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.

coronavirus

ജില്ലയില്‍ ഇന്ന് വന്ന 302 പേര്‍ ഉള്‍പ്പെടെ ആകെ 4098 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 534 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററിലും 1973 പേര്‍ വീടുകളിലും 51 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 103 പേര്‍ ഗര്‍ഭിണികളാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

അതേസമയം, കോഴിക്കോടിന് പുറമെ തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കുംമലപ്പുറം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, കൊല്ലം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്.

Recommended Video

cmsvideo
നിതിന്‌ വീട്ടുവളപ്പിൽ അന്ത്യവിശ്രമം; കണ്ണീരിൽ കുതിർന്ന യാത്രമൊഴി

ഇത് മുച്ചൂടും ചൂഷണം; യുപിഎ സര്‍ക്കാരിന്റെ കാലത്ത് ചെയ്തത് മറിച്ചായിരുന്നു, ഉമ്മന്‍ ചാണ്ടി പറയുന്നുഇത് മുച്ചൂടും ചൂഷണം; യുപിഎ സര്‍ക്കാരിന്റെ കാലത്ത് ചെയ്തത് മറിച്ചായിരുന്നു, ഉമ്മന്‍ ചാണ്ടി പറയുന്നു

 ബീഹാറില്‍ 32 സീറ്റില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച എഐഎംഐഎം; സഖ്യത്തിനും സാധ്യത ബീഹാറില്‍ 32 സീറ്റില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച എഐഎംഐഎം; സഖ്യത്തിനും സാധ്യത

Kozhikode
English summary
10 more covid positive case conformed in kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X