Get Updates
Get notified of breaking news, exclusive insights, and must-see stories!

10 വയസ്സുകാരിയെ പീഡിപ്പിച്ചു: കോഴിക്കോട് പ്രായപൂര്‍ത്തിയാകാത്ത 5 കുട്ടികള്‍ക്കെതിരെ കേസ്

കോഴിക്കോട്: പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ 5 ആണ്‍കുട്ടികള്‍ക്കെതിരെ കേസെടുത്തു. 11,12 വയസ്സുള്ളവരാണ് ആണ്‍കുട്ടികള്‍. കോഴിക്കോട് വെള്ളയില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കുട്ടികളെ ജുവനൈല്‍ ബോര്‍ഡിന് മുന്‍പില്‍ ഹാജരാക്കിയ ശേഷം രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. രണ്ട് മാസം മുന്‍പാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. രക്ഷിതാക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയത്ത് എത്തിയ ആണ്‍കുട്ടികള്‍ കളിക്കൂട്ടുകാരി കൂടിയായ പെണ്‍കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു.

പിന്നീട് പെണ്‍കുട്ടി വീട്ടില്‍ വിവരം അറിയിച്ചെങ്കിലും പരാതി നല്‍കാന്‍ ബന്ധുക്കള്‍ തയ്യാറായില്ല. പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ ആള്‍കുട്ടികളെ മര്‍ദ്ദിക്കുകയും ചെയ്തു. അന്ന് ആ സംഭവം അവിടെ അവസാനിപ്പിക്കുകയും ചെയ്തു. പിന്നീട് മൂന്ന് ദിവസം മുന്‍പ് വീട്ടുകാര്‍ പരസ്പരം വഴക്കിട്ടപ്പോഴായിരുന്നു സംഭവം നാട്ടുകാരും അറിഞ്ഞത്. നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് മാതാപിതാക്കളില്‍ നിന്നും വിവരം തേടുകയും പരാതി എഴുതി വാങ്ങുകയും ചെയ്തു.

-rape-

Recommended Video

cmsvideo
    Police found Reshma's secret FB lover | Oneindia Malayalam

    പരാതിയുടെ അടിസ്ഥാനത്തില്‍ 3 ആണ്‍കുട്ടികളെ ചോദ്യം ചെയ്തപ്പോഴാണ് മറ്റ് രണ്ട് പേര്‍ കൂടി ഉള്‍പ്പെട്ടതായി വ്യക്തമാകുന്നത്. മൊബൈലില്‍ ഫോണില്‍ കണ്ട ദൃശ്യങ്ങളാണ് ഇത്തരമൊരു പ്രവര്‍ത്തി ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും കുട്ടികളും പൊലിസീനോട് പറ‍ഞ്ഞു. അതേസമയം ആണ്‍കുട്ടികളെ തല്ലിയതിന് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പേരിലും വെള്ളയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+