Get Updates
Get notified of breaking news, exclusive insights, and must-see stories!

രോഗികളുട എണ്ണം ഇന്നും 1000 കടന്നു: കോഴിക്കോട് ജില്ലയില്‍ കോവിഡ് ജാഗ്രത ഐഡി നിര്‍ബന്ധം

കോഴിക്കോട്: ജില്ലയില്‍ കോവിഡ് ജാഗ്രത ഐഡി നിര്‍ബന്ധമാക്കി സര്‍ക്കാര്‍. ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവരെ ദിവസേന നിരീക്ഷിക്കുന്നതിനും ടെലി കണ്‍സള്‍ട്ടേഷനും പോര്‍ട്ടലില്‍ സൗകര്യമുണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പോസിറ്റീവ് ആകുന്ന എല്ലാ രോഗികളും തങ്ങളുടെ ചുമതലയുള്ള ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്ന് ജാഗ്രത ഐഡി വാങ്ങി സൂക്ഷിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം ജില്ലയില്‍ ഇന്ന് ജില്ലയില്‍ 1072 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 333 ആണ് ഇന്ന് രോഗമുക്തി നേടിയവരുടെ എണ്ണം.
വിദേശത്ത് നിന്ന് എത്തിയ 6 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 16 പേര്‍ക്കുമാണ് പോസിറ്റീവായത്. 45 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1005 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 388 പേര്‍ക്ക് പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 7501 ആയി.

 coronacontainment-

16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 333 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. ഇന്ന് പുതുതായി വന്ന 1,006 പേരുള്‍പ്പെടെ ജില്ലയില്‍ 25,360 പേര്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ ഇതുവരെ 1,05,382 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 507 പേരുള്‍പ്പെടെ 3,236 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 528 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.

ഇന്ന് 6,835 സ്രവസാംപിള്‍ പരിശോധനക്കയച്ചു. ആകെ 3,65,694 സ്രവസാംപിളുകള്‍ പരിശോധനക്കയച്ചതില്‍ 3,62,834 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 3,44,010 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 2,860 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. ജില്ലയില്‍ ഇന്ന് വന്ന 341 പേരുള്‍പ്പെടെ ആകെ 4,288 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 495 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര്‍ സെന്ററുകളിലും 3,724 പേര്‍ വീടുകളിലും 69 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 12 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 39,886 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+