11 പേർക്ക് കൂടി നിപ ലക്ഷണം: കോഴിക്കോട് താലൂക്കിൽ രണ്ട് ദിവസത്തേക്ക് വാക്സിനേഷൻ നിർത്തിവെച്ചു
കോഴിക്കോട്: ചാത്തമംഗലത്ത് നിപ ബാധിച്ച് മരിച്ച 12കാരന്റെ സമ്പർക്കപ്പട്ടികയിലുള്ള 11 പേർക്ക് കൂടി രോഗലക്ഷണങ്ങളുള്ളതായി ആരോഗ്യമന്ത്രി വീണാ ജോർജ്. നിലവിൽ 251 പേരാണ് സമ്പർക്കപ്പട്ടികയിൽ 251 പേരാണുള്ളത്. ഇതിൽ 38 പേരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസോലേഷനിൽ കഴിഞ്ഞുവരികയാണ്. രോഗലക്ഷണങ്ങളുള്ള 11 പേരിൽ എട്ട് പേരുടെ സാമ്പിളുകൾ പുനെ എൻഐവി ലാബിലേക്ക് അയച്ചിട്ടുണ്ട്. നിരീക്ഷണത്തിലുള്ള 251 പേരിൽ 129 പേരും ആരോഗ്യപ്രവർത്തകരാണ്. ഹൈറിസ്ക് വിഭാഗത്തിൽ 54 പേരുള്ളതിൽ 30 പേരും ആരോഗ്യ പ്രവർത്തകരാണ്.
രോഗലക്ഷണങ്ങളുള്ളവരുടെ ആരോഗ്യസ്ഥിതിയിൽ പ്രശ്നങ്ങളില്ലെന്നും ഇന്ന് രാത്രി മുതൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ സാമ്പിൾ പരിശോധിക്കുന്നതിനുള്ള സജ്ജീകരണണങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്. എൻഐവി പൂനെയിൽ നിന്നെത്തിയിട്ടുള്ള സംഘമാണ് ഇതിനുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുള്ളത്. ഇതോടെ പോയിന്റ് ഓഫ് കെയർ ടെസ്റ്റും അതിന് ശേഷമുള്ള ആർടിപിസിആർ ടെസ്റ്റും കോഴിക്കോട് മെഡിക്കൽ കോളേജിൽ വെത്ത് തന്നെ നടത്താനും സാധിക്കും.

പൂനെയിലേക്ക് അയച്ച എട്ട് പേരുടെ സാമ്പിളുകളുടെ ഫലം ഇന്ന് രാത്രിയോടെ ലഭിക്കും. അവശേഷിക്കുന്ന മൂന്ന് പേരുടെ സാമ്പിളുകൾ കൂടി ഇന്ന് പരിശോധിക്കും. മെഡിക്കൽ കോളേജിൽ നിന്ന് പരിശോധിക്കുന്ന സാമ്പിളുകൾ എൻഐവി പൂനെയിലേക്ക് അയയ്ക്കും. നിപ കേസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കോഴിക്കോട് താലൂക്കിൽ രണ്ട് ദിവസത്തേക്ക് കൊവിഡ് വാക്സിനേഷൻ നിർത്തിവെക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതേ സമയം കൊവിഡ് ലക്ഷണമുള്ളവർക്ക് ആരോഗ്യപ്രവർത്തകർ നിർദേശിക്കുന്ന പരിശോധന നടത്താൻ കഴിയുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് കുട്ടിയുടെ വീടും പരിസരവും സന്ദർശിച്ചിരുന്നു. വീടിനോട് ചേർന്നുള്ള രണ്ട് റമ്പുട്ടാൻ മരങ്ങളുണ്ട്. ഈ മരത്തിൽ വവ്വാലുകൾ വരാറുണ്ടെന്നും കണ്ടെത്തിയിരുന്നു. ഇതോടെ ഇവിടെ നിന്നുള്ള സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. വീടിന് സമീപത്തുള്ള പുഴയ്ക്ക് അക്കരെയുള്ള വവ്വാൽ ആവാസ കേന്ദ്രത്തിൽ നിന്നുള്ള സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. കുട്ടിയുടെ വീട്ടിലെ ആടിന്റെ സാമ്പിളുകളും സ്വീകരിച്ചിട്ടുണ്ട്. നിപ ബാധിച്ച് മരിച്ച കുട്ടി ഇതിന് മുമ്പ് റംബുട്ടാൻ കഴിച്ചിരുന്നതായി സമീപ വാസികൾ വിവരം നൽകിയിരുന്നു. ഇതിനിടെ മരിച്ച കുട്ടിയുടെ വീട്ടിലെ ഒരു ആടിന് അടുത്ത കാലത്ത് അസുഖം ബാധിച്ചിരുന്നതായും കണ്ടെത്തിയിരുന്നു. ഇതോടെയാണ് ആടിന്റെ സാമ്പിളുകൾ ശേഖരിച്ചത്.
വീണ്ടും ആരാധകരെ ഞെട്ടിച്ച് സംയുക്ത മേനോന്‍; വൈറലായ പുതിയ ഫോട്ടോഷൂട്ട് കാണാം
Recommended Video
നിപ ബാധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ മെഡിക്കൽ ഓഫീസർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, ആശ പ്രവർത്തകർ എന്നിവർ അടക്കം 317 ആരോഗ്യപ്രവർത്തകർക്ക് ഇന്ന് പരിശീലനം നൽകിയിട്ടുണ്ട്. നിപ സ്ഥിരീകരിച്ച് മരിച്ച കുട്ടിയുടെ വീടിന്റെ മൂന്ന് കിലോമീറ്ററിൽ കണ്ടെയിൻമെന്റ് സോണിൽ ഫീൽഡ് നിരീക്ഷണവും കമ്മ്യൂണിറ്റി നിരീക്ഷണവും നടന്നുവരുന്നുണ്ട്. ചൊവ്വാഴ്ച മുതൽ ഈ പ്രദേശത്ത് വീടുകൾ തോറുമുള്ള നിരീക്ഷണവും ആരംഭിക്കും.












Click it and Unblock the Notifications