കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കടുത്ത ആശങ്ക; കോഴിക്കോട് ഇന്ന് സമ്പർക്കത്തിലൂടെ 88 പേർക്ക് കൊവിഡ്! ആകെ 110 പേർക്ക്

Google Oneindia Malayalam News

കോഴിക്കോട്; ജില്ലയിൽ ഇന്ന് 110 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ 8 പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 9 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 88 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഇന്ന് 62 പേർക്കാണ് രോഗമുക്തി.

വിദേശത്ത് നിന്ന് എത്തിയവർ-കോഴിക്കോട് കോര്‍പ്പറേഷന്‍ - 1, ചങ്ങരോത്ത് -2, കട്ടിപ്പാറ -1, തിക്കോടി -1, പുതുപ്പാടി -1, ചാത്തമംഗലം - 1, കീഴരിയൂര്‍ -1.

ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 9

coronavirus1-1583

സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ -
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തരം തിരിച്ച്

1. കോഴിക്കോട് കോര്‍പ്പറേഷന്‍ -18
2. പുതുപ്പാടി - 11
3. രാമനാട്ടുകര - 4
4. വില്യാപ്പളളി - 8
5. ഏറാമല - 7
6 വടകര - 6
7. കൊയിലാണ്ടി - 6
8 വേളം - 5
9 വാണിമേല്‍ - 4
10 പുറമേരി - 3
11 ഒളവണ്ണ - 3
12 മൂടാടി - 2
13 നാദാപുരം - 2
14 ഉണ്ണികുളം - 1
15 തിരുവമ്പാടി - 1
16. തൂണേരി - 1
17. മണിയൂര് - 1
18. ചെക്യാട് - 1
19 ചോറോട് - 1
20 തിരുവങ്ങൂര്‍ - 1
21 പെരുമണ്ണ - 1
22 കൂടരഞ്ഞി - 1

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 5
കോഴിക്കോട് കോര്‍പ്പറേഷന്‍ - 1 പുരുഷന്‍ (26.ആരോഗ്യപ്രവര്‍ത്തകന്‍), കായക്കൊടി - 1 പുരുഷന്‍ (53), മൂടാടി - 1 പുരുഷന്‍ (59), എടച്ചേരി - 1 പുരുഷന്‍ (40), വടകര- 1 പുരുഷന്‍ (47).

ഇതോടെ 558 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതില്‍ 151 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും, 146 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 218 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി.സി യിലും, 31 പേര്‍ ഫറോക്ക് എഫ്.എല്‍.ടി.സി യിലും സ്വകാര്യ ആശുപത്രിയില്‍ 3 പേരും 2 പേര്‍ മലപ്പുറത്തും, 4 പേര്‍ കണ്ണൂരിലും, ഒരാള്‍ തിരുവനന്തപുരത്തും, ഒരാള്‍ എറണാകുളത്തും ഒരാള്‍ കാസര്‍ഗോഡും ചികിത്സയിലാണ്. ഇതുകൂടാതെ ഒരു മലപ്പുറം സ്വദേശി, ഒരു കൊല്ലം സ്വദേശി, രണ്ട് വയനാട് സ്വദേശികള്‍, ഒരു ആലപ്പുഴ സ്വദേശി, ഒരു കണ്ണൂര്‍ സ്വദേശി കോഴിക്കോട് എഫ്.എല്‍.ടി.സി യിലും, 7 മലപ്പുറം സ്വദേശികളും 2 തൃശൂര്‍ സ്വദേശികളും ഒരു പത്തനംതിട്ട സ്വദേശിയും ഒരു കൊല്ലം സ്വദേശിയും രണ്ട് വയനാട് സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജിലും 1 കണ്ണൂര്‍ സ്വദേശി സ്വകാര്യ ആശുപത്രിയിലും 2 മലപ്പുറം സ്വദേശികളും 2 വയനാട് സ്വദേശികള്‍ 1 കണ്ണൂര്‍ സ്വദേശി ഫറോക്ക് എഫ.എല്‍.ടിസി.യിലും ചികിത്സയിലാണ്.

ഇന്ന് 1307 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 46421 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 45261 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 44294 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 1160 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.

പുതുതായി വന്ന 627 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 11525 പേരാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ ഇതുവരെ 74903 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 101 പേര്‍ ഉള്‍പ്പെടെ 568 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 279 പേര്‍ മെഡിക്കല്‍ കോളേജിലും 125 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 141 പേര്‍ എന്‍.ഐ.ടി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലുമാണ് 23 പേര്‍ ഫറോക്ക് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലുമാണ് നിരീക്ഷണത്തിലുള്ളത്. 205 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.

ജില്ലയില്‍ ഇന്ന് വന്ന 280 പേര്‍ ഉള്‍പ്പെടെ ആകെ 4274 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 613 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 3576 പേര്‍ വീടുകളിലും, 85 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 27 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 23666 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Kozhikode
English summary
110 covid cases confirmed in kozhikode today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X