കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അമ്മയ്ക്കും 3 മക്കള്‍ക്കും കോവിഡ്; കോഴിക്കോട് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത് 12 പേര്‍ക്ക്

Google Oneindia Malayalam News

കോഴിക്കോട്: വിദേശത്ത് നിന്ന് വന്ന 9 പേര്‍ ഉള്‍പ്പടെ കോഴിക്കോട് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ച് 12 പേര്‍ക്ക്. ചികിത്സയില്‍ കഴിഞ്ഞിരുന്ന 11 പേര്‍ രോഗമുക്തരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി അറിയിച്ചു. പോസിറ്റീവായവരില്‍ ആറ് പേര്‍ കുവൈത്തില്‍ നിന്നും മൂന്ന് പേര്‍ ഖത്തറില്‍ നിന്നും മൂന്ന് പേര്‍ ഡല്‍ഹിയില്‍ നിന്നും വന്നവരാണ്.

പനങ്ങാട് സ്വദേശികളായ ദമ്പതികള്‍ക്കും അത്തോളി സ്വദേശികളായ അമ്മയ്ക്കും മൂന്ന് മക്കള്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജൂണ്‍ 11 ന് കുവൈത്തില്‍നിന്നു വിമാനമാര്‍ഗം കോഴിക്കോട് എത്തുകയും കുടുംബനാഥന് രോഗലക്ഷണങ്ങള്‍ കണ്ടതിനെതുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായിരുന്നു. ഇദ്ദേഹം സ്രവപരിശോധനയില്‍ പോസിറ്റീവായതിനെ തുടര്‍ന്ന് അവിടെ ചികില്‍സിലായിരുന്നു. അമ്മയും കുട്ടികളും വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. കുടുംബനാഥന്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഇവരുടെ സ്രവം പരിശോധിക്കുകയും പോസിറ്റീവ് ആയതിനാല്‍ എഫ്.എല്‍.ടി.സിയിലേക്ക് മാറ്റുകയും ചെയ്തു.

 coronavirus1

Recommended Video

cmsvideo
ഉന്നത ഉദ്യോഗസ്ഥന് കൊവിഡ്, കരിപ്പൂര്‍ വിമാനത്താവളം പ്രതിസന്ധിയില്‍ | Oneindia Malayalam

രോഗം സ്ഥിരീകരിച്ച പന്ത്രണ്ടുപേരുടേയും ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്. എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്ന നാദാപുരം (23 വയസ്സ്), ഒഞ്ചിയം (48), മണിയൂര്‍ (46), അത്തോളി (23), ഒളവണ്ണ (54) സ്വദേശികളും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ചോറോട് (69), വളയം (60), ഓര്‍ക്കാട്ടേരി (48), ചാത്തമംഗലം (49), നൊച്ചാട് (48), ഉണ്ണികുളം (38) സ്വദേശികളും.

ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 196 ഉം രോഗമുക്തി നേടിയവര്‍ 91 ഉം ആയി. ചികിത്സക്കിടെ ഒരാള്‍ മരിച്ചു. ഇപ്പോള്‍ 104 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതില്‍ 28 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 70 പേര്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 3 പേര്‍ കണ്ണൂരിലും 2 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. കൂടാതെ മൂന്ന് കണ്ണൂര്‍ സ്വദേശികള്‍, ഒരു പാലക്കാട് സ്വദേശി എന്നിവര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും ഒരു വയനാട് സ്വദേശി കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലുണ്ട്.

ഉത്രയെ മൂര്‍ഖന്‍ കടിച്ചത് വിഷംമുറ്റിയ സമയത്ത്, സൂരജ് അറിയിച്ചത് 2 സുഹൃത്തുക്കളെ മാത്രം, കൊടുംക്രൂരത!ഉത്രയെ മൂര്‍ഖന്‍ കടിച്ചത് വിഷംമുറ്റിയ സമയത്ത്, സൂരജ് അറിയിച്ചത് 2 സുഹൃത്തുക്കളെ മാത്രം, കൊടുംക്രൂരത!

Kozhikode
English summary
12 more covid case conformed in kozhikode, including mother and 3 children
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X