Get Updates
Get notified of breaking news, exclusive insights, and must-see stories!

2 വിമാനങ്ങളില്‍ വന്ന 11 പേര്‍ ഉള്‍പ്പടെ കോഴിക്കോട് ജില്ലയില്‍ ഇന്ന് 13 കോവിഡ് കേസുകള്‍

1) കാരപറമ്പ് സ്വദേശി (23 വയസ്സ്), 2. ഒളവണ്ണ സ്വദേശി (22), 3. ചാലപ്പുറം സ്വദേശി (23), 4. നൊച്ചാട് സ്വദേശി (22), 5. കുറ്റ്യാടി സ്വദേശി (26), 6. കടലുണ്ടി സ്വദേശി (45) എന്നിവര്‍ക്കാണ് അബൂദാബിയില്‍ നിന്നെത്തി രോഗം സ്ഥിരീകരിച്ചത്. മെയ് 27 ന് അബുദാബി-കൊച്ചി ഇ.വൈ.282 വിമാനത്തില്‍ എത്തിയവരാണ് ഇവര്‍ ആറുപേരും. കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി.

coronavirus

കൊയിലാണ്ടി സ്വദേശി (40), മൂടാടി സ്വദേശി (24), കുന്നമംഗലം സ്വദേശിനി (42) , താമരശ്ശേരി സ്വദേശി (27), പുതുപ്പാടി സ്വദേശിനി (42) എന്നിങ്ങനെ 5 പേര്‍ക്കാണ് കുവൈത്തില്‍ നിന്നും എത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്. ഇവര്‍ അഞ്ച് പേരും മെയ് 27 ന് ജെ.9- 1405 കുവൈറ്റ് - കൊച്ചി വിമാനത്തില്‍ എത്തിയവരാണ്. കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി കോഴിക്കോട്ടെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേ്ക്ക് മാറ്റി.

പന്തീരങ്കാവ് സ്വദേശിനി (19), പന്തീരങ്കാവ് സ്വദേശിനി (49) എന്നിവരാണ് ചൈന്നൈയില്‍ നിന്നും എത്തിയ രോഗികള്‍, കാര്‍മാര്‍ഗ്ഗം എത്തി നിരീക്ഷണത്തിലായിരുന്നു ഇവര്‍. 13 പേരുടേയും ആരോഗ്യ നില തൃപ്തികരമാമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. ഇന്ന് 13 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 115 ആയി.

44 പേര്‍ രോഗമുക്തി നേടി. ഒരു മരണം. ഇപ്പോള്‍ 70 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലുണ്ട്. ഇതില്‍ 21 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 45 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലും 2 പേര്‍ കണ്ണൂരിലും ഒരുഎയര്‍ഇന്ത്യാ ജീവനക്കാരി മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. കൂടാതെ ഒരു മലപ്പുറം സ്വദേശിയും 2 വീതം കാസര്‍ഗോഡ്, കണ്ണൂര്‍ സ്വദേശികളും, 3 വയനാട് സ്വദേശികളും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്.

Recommended Video

cmsvideo
    നിതിന്‌ വീട്ടുവളപ്പിൽ അന്ത്യവിശ്രമം; കണ്ണീരിൽ കുതിർന്ന യാത്രമൊഴി

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+