Get Updates
Get notified of breaking news, exclusive insights, and must-see stories!

13 കാരിയെ കാമുകനരികില്‍ എത്തിക്കാമെന്ന് വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കോഴിക്കോട് 4 പേര്‍ പിടിയില്‍

കോഴിക്കോട്: 13 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രധാന പ്രതികളേയും കൂട്ടാളികളേയും പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ പരിചയക്കാരനായ മണാശ്ശേരി സ്വദേശി മിഥുന്‍ രാജ്(24), ചാത്തമംഗലം മലയമ്മ സ്വദേശി അഖിത്ത് രാജ് (23), മുക്കം കുറ്റിപ്പാല സ്വദേശി ജോബിന്‍ (23) പെണ്‍കുട്ടിയുടെ കാമുകനായ തമിഴ്നാട് സ്വദേശി ധരണി എന്നിവരേയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കി. ഈ മാസം രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.

സാമൂഹികമാധ്യമത്തിലൂടെ പരിചയം

സാമൂഹികമാധ്യമത്തിലൂടെ പരിചയം

13 വയസ്സുകാരിയെ സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട കാമുകന്റെയടുത്ത് എത്തിക്കാമെന്ന് വാഗ്ദാനം നല്‍കിയ ശേഷം തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തമിഴ്നാട്-കര്‍ണാടക അതിര്‍ത്തിയായ ഹൊസൂരില്‍ താമസിക്കുന്ന ധരണിയുമായി മാസങ്ങള്‍ക്ക് മുമ്പ് സാമൂഹ്യ മാധ്യമത്തിലൂടെയാണ് പെണ്‍കുട്ടി പരിചയപ്പെടുന്നത്.

പാര്‍ക്കിങ് ഗ്രൗണ്ടില്‍

പാര്‍ക്കിങ് ഗ്രൗണ്ടില്‍

ധരണിയെ കാണാന്‍ ഹൊസൂരിലേക്ക് പോവാന്‍ പെണ്‍കുട്ടി പരിചയക്കാരനായ മണാശ്ശേരി സ്വദേശി മിഥുന്‍ രാജിന്‍റെ സഹായം തേടുകയായിരുന്നു. എന്നാല്‍ ഹുസൂരില്‍ കാമുകന്‍റെ അടുത്ത് എത്തിക്കാമെന്ന വാഗ്ദാനം നല്‍കിയ മിഥുന്‍ രാജ് രണ്ടാം തീയതി പുലര്‍ച്ചെ വീട്ടില്‍ നിന്ന് കടത്തിക്കൊണ്ടുവന്നതിന് ശേഷം മണാശ്ശേരിയിലുള്ള സ്വകാര്യ മെഡിക്കല്‍ കോളേജിന്റെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

Recommended Video

cmsvideo
    കോഴിക്കോട്; 13 കാരിയെ പീഡിപ്പിച്ച കേസിൽ കോഴിക്കോട്ട് നാല് യുവാക്കൾ അറസ്റ്റിലായി
    ഹുസൂര്‍ ബസ്സ്റ്റാന്‍ഡില്‍ എത്തിച്ചു

    ഹുസൂര്‍ ബസ്സ്റ്റാന്‍ഡില്‍ എത്തിച്ചു

    ഇതിന് ശേഷം മിഥുന്‍ കൂട്ടുകാരായ അഖിത്ത് രാജ്, ജോബിന്‍ എന്നിവരേയും കൂട്ടി പെണ്‍കുട്ടിയെ ഹുസൂര്‍ ബസ്സ്റ്റാന്‍ഡില്‍ എത്തിച്ചു കടന്നുകളയുകയായിരുന്നു. ഹുസൂരിലെത്തിയ പെണ്‍കുട്ടി കാമുകനായ ധരണിയൊടൊപ്പം പോകുകയും ചെയ്തു. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതി ഇതിനിടയില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുക്കം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

    സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ

    സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ

    സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി ഹൂസൂരിലെത്തിയതായി മനസ്സിലാക്കിയ പൊലീസ് എസ് ഐ ബികെ ബിജുവിന്‍റെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഹുസൂരിലേക്ക് പുറപ്പെടുകയായിരുന്നു. വനിതാ ഉദ്യോഗസ്ഥരടക്കമുള്ള അഞ്ചുപേരടങ്ങുന്ന അന്വേഷണ സംഘം ഹുസൂരിലെ കൃഷ്ണഗിരി ജില്ലയില്‍ വെച്ച് പെണ്‍കുട്ടിയെ കണ്ടെത്തുകയും ചെയ്തു.

    മുക്കം പൊലീസ് സ്റ്റേഷനില്‍

    മുക്കം പൊലീസ് സ്റ്റേഷനില്‍

    പെണ്‍കുട്ടിയെ മുക്കം പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് നടത്തിയ വിശദമായ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് മിഥുന്‍രാജ് ക്രൂരമായ ലൈംഗികപീഡനത്തിനിരയാക്കിയതായി പെണ്‍കുട്ടി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്. തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയോടെ തന്നെ മിഥുന്‍രാജിനെ മണാശ്ശേരിയില്‍ വെച്ചു കസ്റ്റഡിയിലെടുക്കുകയും രണ്ടും മൂന്നും പ്രതികളായ അഖിത്ത് രാജിനെയും ജോബിനെയും പുലര്‍ച്ചെ മുക്കത്തുവെച്ചു പിടികൂടുകയും ചെയ്തു. ...

    സംഘത്തില്‍

    സംഘത്തില്‍

    പെൺകുട്ടിയെ കടത്തിക്കൊണ്ടുപോകാനുപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുക്കം ഇൻസ്പെക്ടർ ബി.കെ. സിജുവിന്റെ നിർദേശപ്രകാരം എ.എസ്.ഐ.മാരായ സലീം മുട്ടത്ത്, ജയമോദ്, സിവിൽ പോലീസ് ഓഫീസർമാരായ ഷെഫീഖ് നീലിയാനിക്കൽ, സ്വപ്ന പ്രേംജിത്ത്, രമ്യ, എഎസ്ഐ നാസര്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+