താമരശേരിയില്‍ 6 ക്യാമ്പുകളിലായി കഴിയുന്നത് 1346 പേര്‍; തകർന്നത് 123 വീടുകൾ
താമരശേരി: താലൂക്കില്‍ ആറ് ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 1346 പേര്‍. തിരുവമ്പാടി സേക്രട്ട് ഹാര്‍ട്ട് യുപി സ്‌കൂള്‍ (2 കുടുംബം-9 പേര്‍), കൂടരഞ്ഞി മഞ്ഞക്കടവ് ജിഎല്‍പി സ്‌കൂള്‍ (11-42), പുതുപ്പാടി മണല്‍വയല്‍ എകെടിഎം സ്‌കൂള്‍ ( 191-707), മയിലള്ളാംപാറ സെന്റ് ജോസഫ് എയുപി സ്‌കൂള്‍ (229-577), കട്ടിപ്പാറ പിഎച്ചസി വെട്ടിയൊഴിഞ്ഞതോട്ടം ( 2-7), കട്ടിപ്പാറ ക്വാറി അങ്കണവാടി (1- 4) എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.
താലൂക്കില്‍ അഞ്ച് വില്ലേജുകളിലായി 19 വീടുകള്‍ പൂര്‍ണമായും 104 വീടുകള്‍ ഭാഗികമായും തകര്‍ന്നു. പുതുപ്പാടി വില്ലേജില്‍ മാത്രം 13 വീടുകള്‍ പൂര്‍ണമായും 21 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കൂടരഞ്ഞിയിലും 8 എണ്ണം പൂര്‍ണമായും 75 എണ്ണം ഭാഗികമായും തിരുവമ്പാടിയിൽ ഒരു വീട് പൂര്‍ണമായും നെല്ലിപ്പൊയിലിൽ 3 വീടുകള്‍ ഭാഗികമായും കൂടത്തായിയില്‍ ഒരു വീട് പൂര്‍ണമായും 5 ഭാഗികമായുമാണ് തകര്‍ന്നത്.

കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് കുറ്റ്യാടി ചുരം വഴി വലിയ വാഹനങ്ങളുടെ ഗതാഗതം ജില്ലാ കളക്ടർ നിരോധിച്ചു. ചുരത്തിലെ ഒൻപതാം വളവിൽ വലിയ വിള്ളലുണ്ടായതിനാലാണ് നിരോധനം.












Click it and Unblock the Notifications