കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

താമരശേരിയില്‍ 6 ക്യാമ്പുകളിലായി കഴിയുന്നത് 1346 പേര്‍; തകർന്നത് 123 വീടുകൾ

  • By Desk
Google Oneindia Malayalam News

താമരശേരി: താലൂക്കില്‍ ആറ് ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 1346 പേര്‍. തിരുവമ്പാടി സേക്രട്ട് ഹാര്‍ട്ട് യുപി സ്‌കൂള്‍ (2 കുടുംബം-9 പേര്‍), കൂടരഞ്ഞി മഞ്ഞക്കടവ് ജിഎല്‍പി സ്‌കൂള്‍ (11-42), പുതുപ്പാടി മണല്‍വയല്‍ എകെടിഎം സ്‌കൂള്‍ ( 191-707), മയിലള്ളാംപാറ സെന്റ് ജോസഫ് എയുപി സ്‌കൂള്‍ (229-577), കട്ടിപ്പാറ പിഎച്ചസി വെട്ടിയൊഴിഞ്ഞതോട്ടം ( 2-7), കട്ടിപ്പാറ ക്വാറി അങ്കണവാടി (1- 4) എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.

താലൂക്കില്‍ അഞ്ച് വില്ലേജുകളിലായി 19 വീടുകള്‍ പൂര്‍ണമായും 104 വീടുകള്‍ ഭാഗികമായും തകര്‍ന്നു. പുതുപ്പാടി വില്ലേജില്‍ മാത്രം 13 വീടുകള്‍ പൂര്‍ണമായും 21 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കൂടരഞ്ഞിയിലും 8 എണ്ണം പൂര്‍ണമായും 75 എണ്ണം ഭാഗികമായും തിരുവമ്പാടിയിൽ ഒരു വീട് പൂര്‍ണമായും നെല്ലിപ്പൊയിലിൽ 3 വീടുകള്‍ ഭാഗികമായും കൂടത്തായിയില്‍ ഒരു വീട് പൂര്‍ണമായും 5 ഭാഗികമായുമാണ് തകര്‍ന്നത്.

news

കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് കുറ്റ്യാടി ചുരം വഴി വലിയ വാഹനങ്ങളുടെ ഗതാഗതം ജില്ലാ കളക്ടർ നിരോധിച്ചു. ചുരത്തിലെ ഒൻപതാം വളവിൽ വലിയ വിള്ളലുണ്ടായതിനാലാണ് നിരോധനം.

Kozhikode
English summary
1346 people in thamarassery camp,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X