Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് മെഡിക്കൽ കോളേജിലെ ബാത്ത്റൂമിൽ 14 കാരിയെ പീഡിപ്പിച്ചു; പ്രതിക്ക് ജാമ്യമില്ല...

മലപ്പുറം: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ബാത് റൂമില്‍ വെച്ച് പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന 49കാരന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളി. കുറ്റിപ്പുറം കടവല്ലൂര്‍ വടക്കുമ്മുറി പാടത്തു പീടിയേക്കല്‍ മുഹമ്മദലിയുടെ ജാമ്യാപേക്ഷയാണ് ജഡ്ജി എ വി നാരായണന്‍ തള്ളിയത്.

2019 ഫെബ്രുവരി 24നാണ് കേസിന്നാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ നഗ്ന ഫോട്ടോയെടുത്തു ഭീഷണിപ്പെടുത്തിയ പ്രതി ബാലികയെ കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷന് സമീപമുള്ള ലോഡ്ജില്‍ കൊണ്ടു പോയി പീഡിപ്പിച്ചതായും പരാതിയുണ്ട്. 2019 മാര്‍ച്ച് 15ന് കുറ്റിപ്പുറം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Kozhikode map

അതേസമയം പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്തുവെന്ന കേസില്‍ പ്രതിയായ ബന്ധുവിനെ പത്തു വര്‍ഷം കഠിന തടവിനും അരലക്ഷം രൂപ പിഴയടക്കാനും മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചു. താനൂര്‍ പനങ്ങാട്ടൂര്‍ തയ്യിലപ്പറമ്പില്‍ ദേവരാജന്‍(27) നെയാണ് ജഡ്ജി എ വി നാരായണന്‍ ശിക്ഷിച്ചത്. പിഴയടക്കാത്ത പക്ഷം ആറു മാസത്തെ അധിക കഠിന തടവും അനുഭവിക്കണം.

2016 മെയ് 17ന് പ്രതിയുടെ വീട്ടില്‍ വിരുന്നിനായെത്തിയതായിരുന്നു ബന്ധുവായ ബാലിക. മെയ് 20നും തുടര്‍ന്നുള്ള ദിവസങ്ങളിലും രാത്രി പെണ്‍കുട്ടിയെ പ്രതി ലൈംഗിക പീഡനത്തിന് വിധേയയാക്കി. ദിവസങ്ങള്‍ക്കു ശേഷം വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വൈദ്യപരിശോധനക്ക് വിധേയയാക്കിയതില്‍ കുട്ടി ഗര്‍ഭിണിയായതായി കണ്ടെത്തുകയായിരുന്നു.

രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് 2016 നവംബര്‍ നാലിന് പൊലീസ് പ്രതിയെ അറസ്റ്റു ചെയ്യുകയും കോടതി റിമാന്റ് ചെയ്യുകയുമായിരുന്നു. പ്രതിക്കുള്ള ശിക്ഷ ഇന്ന് ജഡ്ജി എ വി നാരായണന്‍ പ്രസ്താവിക്കും. 22 സാക്ഷികളില്‍ 17പേരെ പോക്‌സോ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഐഷാ പി ജമാല്‍ കോടതി മുമ്പാകെ വിസ്തരിച്ചു. 23 രേഖകള്‍ ഹാജരാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+