കോഴിക്കോട് ജില്ലയില്‍ 141 ബൂത്തുകൾ പ്രശ്‌നബാധിതം; 120 എണ്ണവും വടകര ലോക്സഭ മണ്ഡലത്തിൽ
കോഴിക്കോട്: ജില്ലയിലെ മാവോയിസ്റ്റ് ഭീഷണിയുള്ളതും പ്രശ്‌നബാധിതമായി കണ്ടെത്തിയതുമായ പോളിംഗ് ബൂത്തുകള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് സന്ദർശനം നടത്തി.നാദാപുരം, വടകര നിയമസഭ മണ്ഡല പരിധിയില്‍പ്പെട്ട ഏതാനും പോളിംഗ് സ്‌റ്റേഷനുകളിലെ ബൂത്തുകളാണ് ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിയത്.
ജില്ലയിലെ വോട്ടെടുപ്പ് സമാധാനപരവും നീതിപൂര്‍വകവുമാക്കുന്നതിന് കര്‍ശന സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. പ്രശ്‌നബാധിത ബൂത്തുകളില്‍ പോലിസും കേന്ദ്രസേനയും ഉള്‍പ്പെട്ട പ്രത്യേക സംഘമായിരിക്കും സുരക്ഷ ഒരുക്കുക. പ്രദേശങ്ങളില്‍ ശക്തമായ പോലിസ് പട്രോളിംഗും ഏര്‍പ്പെടുത്തും.

ജില്ലയില്‍ ആകെ 141 ബൂത്തുകളാണ് പ്രശ്‌നബാധിത ബൂത്തുകളായി കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 120 എണ്ണം വടകര ലോക്സഭ മണ്ഡലത്തിലും 21 എണ്ണം കോഴിക്കോട് മണ്ഡലത്തിലുമാണ്. ഇതിനു പുറമെ, വടകര മണ്ഡലത്തിലെ 43 ബൂത്തുകള്‍ മാവോവാദി ഭീഷണി നേരിടുന്നവയായും കണ്ടെത്തിയിട്ടുണ്ട്.
ജില്ലാ കലക്ടര്‍ക്കൊപ്പം വടകര തഹസില്‍ദാര്‍ എം പി സുഭാഷ് ചന്ദ്രബോസ്, നാദാപുരം അസി. റിട്ടേണിങ്ങ് ഓഫീസര്‍, വടകര ഡിവൈഎസ്പി എന്നിവര്‍ ഉണ്ടായിരുന്നു
കേസെടുക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം
വടകര മുയിപ്പോത്ത് ടൗണില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവത്തില്‍ കേസെടുക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് പോലിസിന് നിര്‍ദ്ദേശം നല്‍കി. പൊതുസ്ഥലത്ത് സ്ഥാപിച്ച കൊടിതോരണങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെട്ട തെരഞ്ഞെടുപ്പ് ഫ്‌ളയിംഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥരെ തടയുകയും അവരോട് മോശമായി പെരുമാറുകയും ചെയ്ത സംഭവത്തിലാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരേ നടപടിക്ക് നിര്‍ദ്ദേശം നല്‍കിയത്.
പിടികൂടിയത് 66,23,320 രൂപ
ലോക്സഭ പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി രൂപീകരിച്ച ഫ്‌ളൈയിംഗ് / സ്റ്റാറ്റിക്ക് സര്‍വൈലന്‍സ് സ്‌ക്വാഡുകള്‍ വാഹന പരിശോധന നടത്തി ഇതു വരെ പിടിച്ചെടുത്തത് 66,23,320 രൂപ. പണം അപ്പീല്‍ കമ്മറ്റിക്ക് കൈമാറി.
അനധികൃത പണമെഴുക്ക് തടയുക എന്ന ലക്ഷ്യത്തോടെ 13 നിയോജകമണ്ഡലങ്ങളിൽ നിലവിലുള്ളത് കൂടാതെ അഞ്ചു വീതം സ്റ്റാറ്റിക്ക് സര്‍വൈലന്‍സ് സ്‌ക്വാഡുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിച്ചതായി എക്‌സ്പെന്‍ഡിച്ചര്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു.
ചെലവ് കണക്ക് ഒത്തുനോക്കും
ജില്ലയിലെ സ്ഥാനാര്‍ഥികള്‍ക്കും ഏജന്റുമാര്‍ക്കും തെരഞ്ഞെടുപ്പ് കണക്കുകള്‍ കൈകാര്യം ചെയ്യുന്നതിന് ജില്ലാ കലക്ട്രേറ്റില്‍ പരിശീലനം നല്‍കി. ഹെഡ്ക്വാര്‍ട്ടേഴ്‌സ് അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍ ഗീരീശന്‍ പാറപ്പൊയില്‍ നേതൃത്വം നല്‍കി. ഈ മാസം 12, 19, 24 തീയ്യതികളില്‍ സ്ഥാനാര്‍ഥികളുടെ ചെലവു കണക്കുകള്‍ എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് സെല്‍ കണ്ടെത്തിയ ചെലവു കണക്കുകളുമായി താരതമ്യം ചെയ്ത് പരിശോധനയ്ക്ക് വിധേയമാക്കുന്നതാണെന്ന് ഇലക്ഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് സെല്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു.












Click it and Unblock the Notifications