• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കോഴിക്കോട് ജില്ലയില്‍ 147 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 195 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ചൊവ്വാ്‌ഴ്ച്ച 147 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ മൂന്നു പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ രണ്ട് പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. സമ്പര്‍ക്കം വഴി 135 പേര്‍ക്ക് രോഗം ബാധിച്ചു.ഏഴുപേരുടെ ഉറവിടം വ്യക്തമല്ല. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി വഴി 55 പേര്‍ക്കും ചോറോട് 49 പേര്‍ക്കും വടകരയില്‍ ഏഴ് പേര്‍ക്കും താമരശ്ശേരിയില്‍ ഒന്‍പത് പേര്‍ക്കും ചെക്യാടില്‍ എട്ടുപേര്‍ക്കും രോഗം ബാധിച്ചു.ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1330 ആയി.

കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 195 പേര്‍ രോഗമുക്തി നേടി കോഴിക്കോട് കോര്‍പ്പറേഷന്‍ - 69, പെരുവയല്‍ - 14, ഒളവണ്ണ - 10, മാവൂര്‍ - 8, തിക്കോടി - 6, ഓമശ്ശേരി - 6, കട്ടിപ്പാറ - 6, രാമനാട്ടുകര - 5, പെരുമണ്ണ - 5, മുക്കം - 5, കൊയിലാണ്ടി - 5, ചങ്ങരോത്ത് - 4, ഫറോക്ക് - 4, നടുവണ്ണൂര്‍ - 3, കോടഞ്ചേരി - 3, കുന്നുമ്മല്‍ - 3, ഒഞ്ചിയം - 3,

വടകര - 2, ചോറോട് - 2, കൊടുവള്ളി - 2, കിഴക്കോത്ത് - 2, കുന്നമംഗലം - 2,പുറമേരി - 2, മടവൂര്‍ - 1, അഴിയൂര്‍ - 1. തൂണേരി -1, വാണിമേല്‍ - 1, മേപ്പയ്യൂര്‍ - 1, തിരുവള്ളൂര്‍ - 1, കാക്കൂര്‍ - 1, ചേമഞ്ചേരി - 1, നരിക്കുനി - 1, പുതുപ്പാടി - 1, ചെങ്ങോട്ടുകാവ് - 1, കടലുണ്ടി - 1, പനങ്ങാട് - 1,

പേരാമ്പ്ര - 1, താമരശ്ശേരി - 1, കക്കോടി - 1, ഉണ്ണികുളം - 1, ഉള്ള്യേരി - 1, ചാത്തമംഗലം - 1, തമിഴ്‌നാട് - 2, വയനാട് - 3.

പുതുതായി വന്ന 399 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 14,922 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 83783 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.പുതുതായി വന്ന 165 പേര്‍ ഉള്‍പ്പെടെ 1316 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 197 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.5265 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 127993 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 119622 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 116452 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാംപിളുകളില്‍ 9371 പേരുടെ ഫലം ലഭിക്കാനുണ്ട്.

പുതുതായി വന്ന 245 പേര്‍ ഉള്‍പ്പെടെ ആകെ 3278 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 651 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2601 പേര്‍ വീടുകളിലും, 26 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 18 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 29836 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

തൃശൂരില്‍ ഇന്ന് 48 പേര്‍ക്ക് കൊവിഡ്: 43 കേസുകളും സമ്പര്‍ക്കം വഴി, ജില്ലയില്‍ 612 രോഗികള്‍

രാഹുൽ ഗാന്ധിയുടെ കീഴിൽ പുതിയ ട്രബിള്‍ ഷൂട്ടര്‍മാരുടെ ടീം! കോൺഗ്രസിൽ പിടിമുറുക്കി ഈ മൂവർ സംഘം!

Kozhikode

English summary
147 and more covid-19 cases reported in kozhikkode today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X