കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

70 വയസുകാരി ഉള്‍പ്പടെ കോഴിക്കോട് ഇന്ന് 15 രോഗികള്‍: സമ്പര്‍ക്ക രോഗികളുടെ എ​ണ്ണത്തില്‍ വര്‍ധനവ്

Google Oneindia Malayalam News

കോഴിക്കോട് ജില്ലയില്‍ ഇന്ന് 15 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ചു പേര്‍ക്ക് രോഗമുക്തി നേടാന്‍ സാധിച്ചു. 6 പേർക്ക് സമ്പർക്കത്തിലൂടെയാണ് ഇന്ന് രോഗം പിടിപെട്ടത്. സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. നിയമലംഘനങ്ങള്‍ക്ക് പതിനായിരും രൂപയോ അല്ലെങ്കില്‍ രണ്ട് വര്‍ഷം വരെ തടവുശിക്ഷയും ലഭിക്കാവുന്ന രീതിയിലാണ് പകര്‍ച്ച വ്യാധി നിയമം ഭേദഗതി ചെയ്ത് ഉത്തരവിറക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കോഴിക്കോട് െവള്ളയില്‍ കോര്‍പ്പറേഷന്‍ സ്വദേശികളായ 2പുരുഷന്‍മാര്‍ (32, 22 ), 3 സ്ത്രീകള്‍ (45, 43,70),പത്ത് വയസ്സുള്ള ആണ്‍കുട്ടി എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞാഴ്ച ആത്മഹത്യ ചെയ്ത കൊറോണ പോസിറ്റീവായ കൃഷ്ണനുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നാണ് ഇവര്‍ക്ക് രോഗം പിടിപെട്ടതെന്നൊണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്.

ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍

1- കോടഞ്ചേരി സ്വദേശി(28) ജൂണ്‍ 30 ന് ബാംഗ്ലൂരില്‍ നിന്നും ടാക്‌സിയില്‍ മുത്തങ്ങ വഴി വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. യാത്രാ മദ്ധ്യേ മുത്തങ്ങ ചെക്ക് പോസ്റ്റില്‍ വെച്ച് സ്രവ സാമ്പിള്‍ പരിശോധനയ്ക്ക് എടുത്തിരുന്നു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയിലാണ്.

coronavirus

2-തൂണേരി സ്വദേശി(30) ജൂണ്‍ 30ന് ബാംഗ്ലൂരില്‍ നിന്നും ടാക്‌സിയില്‍ മുത്തങ്ങ വഴി വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. യാത്ര മദ്ധ്യേ മുത്തങ്ങ ചെക്ക് പോസ്റ്റില്‍ വെച്ച് സ്രവ സാമ്പിള്‍ പരിശോധനയ്ക്ക് എടുത്തിരുന്നു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയിലാണ്.

3-പയ്യോളി സ്വദേശി(49) ജൂലൈ 2 ന് കുവൈറ്റില്‍ നിന്നും വിമാനമാര്‍ഗ്ഗം കണ്ണൂര്‍ എയര്‍പ്പോര്‍ട്ടിലെത്തി. രോഗലക്ഷണങ്ങളെ തുടര്‍ന്ന് കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റുകയും സ്രവപരിശോധന നടത്തുകയും ചെയ്യ്തു. ഇതില്‍ കൊറോണ പോസിറ്റീവായി.

4,5-മേപ്പയ്യൂര്‍ സ്വദേശികളായ അമ്മയും മകളും (35, 14) . ജൂണ്‍ 29 ന് മംഗലാപുരത്ത് നിന്നും സ്വന്തം വാഹനത്തില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂലൈ 7ന് മകള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെതിനെ തുടര്‍ന്ന് രണ്ടു പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റുകയും സ്രവ സാമ്പിള്‍ എടുക്കുകയും പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അവിടെ ചികിത്സയിലാണ്.

Kozhikode
English summary
15 more covid case confirmed in kozhikode today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X