Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 17 പേര്‍ക്ക്, 4 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട്: ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 17 പേര്‍ക്ക്. നാലുപേര്‍ രോഗമുക്തി നേടി. ഇപ്പോൾ 176 കോഴിക്കോട് സ്വദേശികൾ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്.

ഇന്ന് പോസിറ്റീവ് ആയവർ

1.) 65 വയസ്സുള്ള തൂണേരി സ്വാദേശിനി. ജൂലൈ 8 ന് സ്വകാര്യ ആശുപത്രിയിൽ ഓപ്പറേഷനായി സ്രവം പരിശോധനക്കെടുത്തു. അന്നുതന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു. സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

 coronavirus1

2) 60 വയസ്സുള്ള മടവൂർ സ്വദേശി. ജൂലൈ 5 ന് ജിദ്ദയിൽ നിന്നും

3) 29 വയസ്സുള്ള കാക്കൂർ സ്വദേശി. ജൂലൈ 5 ന് സൗദിയിൽ നിന്നും

4) 22വയസ്സ് ഉള്ള എം ബി ബി എസ് വിദ്യാർത്ഥി , ജൂലൈ 7 ന് കിർഗിസ്ഥാനിൽ നിന്നും

5) 27 വയസ്സ് ഉള്ള രാമനാട്ടുകര സ്വദേശി. ജൂലൈ 3ന് ബാഗ്ലൂരിൽ നിന്നും

6,7,8,9,10,11) 30,61,37 വയസ്സുള്ള പുരുഷന്മാർ 36 വയസ്സുള്ള സ്ത്രീ 6 വയസ്സുള്ള രണ്ടു കുട്ടികൾ - കൊളത്തറ സ്വദേശികളാണ്. ജൂലൈ 10 ന് പോസിറ്റീവ് ആയ കൊളത്തറ സ്വദേശിനിയുടെ കുടുംബാംഗങ്ങൾ.

12) 13വയസ്സുള്ള പെൺകുട്ടി വെള്ളയിൽ സ്വദേശി. ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത വ്യക്തിയുടെ സമ്പർക്കത്തിൽ വന്നവർക്കുള്ള പ്രത്യേക സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് കോഴിക്കോട് എഫ്.എൽ.ടി സി.യിൽ ചികിത്സയിലാണ്.

13) 27 വയസ്സുള്ള തൂണേരി സ്വദേശി. ജൂലൈ 8ന് പനിയെ തുടർന്ന് കൊയിലാണ്ടി ആശുപത്രിയിലെത്തി സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് എഫ്.എൽ.ടി.സി യിൽ ചികിത്സയിലാണ്.

14) 26 വയസ്സുള്ള ചെങ്ങോട്ടുകാവ് സ്വദേശി. ജൂലൈ 4ന് റിയാദിൽ നിന്നും.

15) 25 വയസ്സുള്ള ഉള്ളിയേരി സ്വദേശി. ജൂൺ 26 ന് ഖത്തറിൽ നിന്നും

16. 63 വയസ്സുള്ള കൊയിലാണ്ടി സ്വദേശി ജൂൺ 19ന് ചെന്നെയിൽ നിന്നും കാർ മാർഗം കോഴിക്കോടെത്തി .

17 .34 വയസുള്ള നാദാപുരം സ്വദേശിനി. ഭർത്താവ് ഗൾഫിൽ നിന്ന് വന്നതിനെ തുടർന്ന് രണ്ടുപേരുടെയും സ്രവ പരിശോധന നടത്തി. ഭാര്യയുടെ പരിശോധനാഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് എഫ്. എൽ.ടി സി യിൽ ചികിത്സയിലാണ്.

രോഗമുക്തി നേടിയവർ

എഫ് എൽടിസി യിൽ ചികിത്സയിലായിരുന്ന1). 2 വയസ്സുള്ള പെൺകുട്ടി, അത്തോളി സ്വദേശിനി, 2 ). 40വയസ്സുള്ള കോർപ്പറേഷൻ സ്വദേശി, 3. ) 37വയസ്സുള്ള കാക്കൂർ സ്വദേശി,
മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന 4) 63 വയസ്സുള്ള മലപ്പുറം സ്വദേശി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+