കോഴിക്കോട് പ്രണയം നടിച്ച് 17കാരിയെ കൂട്ടബലാത്സംഗം ചെയ്തു, ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി
കുറ്റ്യാടി: കോഴിക്കോട് ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. കുറ്റ്യാടി കായത്തൊടി എന്ന സ്ഥലത്താണ് സംഭവം. സംഭവത്തില്‍ നാല് പേരെ പോലീസ് പിടികൂടി.
വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് വിനോദ സഞ്ചാര കേന്ദ്രത്തില്‍ എത്തിച്ച ശേഷം നാല് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷം ആയിരുന്നു ക്രൂരത.

ഒക്ടോബര്‍ മൂന്നാം തിയ്യതിയാണ് വിദ്യാര്‍ത്ഥിനിയെ പ്രതികള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ സുഹൃത്താണ്. ഇയാളാണ് വിനോദസഞ്ചാരകേന്ദ്രത്തിലേക്ക് എന്ന് പറഞ്ഞ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോയത്. തുടര്‍ന്ന് ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി പെണ്‍കുട്ടിയെ മയക്കിയ ശേഷം ഇയാളും ഒപ്പമുളള മൂന്ന് പേരും ചേര്‍ന്ന് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
ക്യൂട്ട്നെസ്സിന് മാത്രം ഒരു മാറ്റവും ഇല്ല, നടൻ ദിലീപിന്റെ മകൾ മീനാക്ഷിയുടെ ചിത്രങ്ങൾ കാണാം

രണ്ട് ദിവസം മുന്‍പാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്. പ്രണയം നടിച്ച് കൂട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു എന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പീഡനത്തിന് ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ ബന്ധുവീടിന് സമീപത്ത് എത്തിച്ചതിന് ശേഷം കടന്ന് കളഞ്ഞു. പീഡന വിവരം പുറത്ത് ആരോടെങ്കിലും പറഞ്ഞാല്‍ കൊന്ന് കളയുമെന്ന് പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.
ഇതൊന്തൊരു ചിരിയാണ് ഷഫ്ന... നടിയുടെ സൂപ്പർ ക്യൂട്ട് ചിത്രങ്ങൾ വൈറൽ

പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നാല് പേര്‍ പിടിയിലായിരിക്കുന്നത്. പ്രതികളില്‍ ഒരാള്‍ കുറ്റ്യാടി സ്വദേശിയാണ്.. മറ്റ് മൂന്ന് പേര്‍ കായക്കൊടി സ്വദേശികളുമാണ്. ഇവരെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയതോടെ പ്രതികള്‍ക്ക് മേല്‍ പോക്‌സോ അടക്കമുളള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

സമീപകാലത്തായി ഇത് മൂന്നാം തവണയാണ് കോഴിക്കോട് ജില്ലയില്‍ കൂട്ടബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ കൊല്ലം സ്വദേശിനിയായ യുവതി കോഴിക്കോട് കൂട്ടബലാത്സംഗത്തിന് ഇരയായിരുന്നു. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട 32കാരിയെ പ്രതിയായ അജ്‌നാസ് എന്നയാള്‍ കോഴിക്കോട് വിളിച്ച് വരുത്തി ചേവരമ്പലത്തെ ഫ്‌ലാറ്റില്‍ വെച്ച് സുഹൃത്തുക്കളുമായി ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
Recommended Video

ജൂലൈയിലാണ് കോഴിക്കോട്ടെ ചേവായൂരില്‍ മാനസികാസ്വാസ്ഥ്യമുളള യുവതി പീഡിപ്പിക്കപ്പെട്ടത്. വീട് വിട്ടിറങ്ങി തനിച്ച് നടന്ന് പോവുകയായിരുന്ന യുവതിയെ പ്രതികള്‍ ആളൊഴിഞ്ഞ സ്ഥലത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ബസ്സില്‍ കൂട്ടിക്കൊണ്ട് പോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു. ശേഷം പ്രതികള്‍ യുവതിയെ ഓട്ടോറിക്ഷയില്‍ കയറ്റി വീട്ടിലേക്ക് വിട്ടു. കേസില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.


Click it and Unblock the Notifications