കോഴിക്കോട് ആശങ്കയേറുന്നു; ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 174 പേര്‍ക്ക്
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 174 പേര്‍ക്ക് കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 124 പേരും സമ്പര്‍ക്കം വഴിയാണ്. വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 7 പേരാണ്. ഉറവിടം വ്യക്തമല്ലാത്ത 6 പോസിറ്റീവ് കേസുകളുമുണ്ട്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 37 ആണ്. ഇപ്പോള്‍ 888 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്.
ഇതില്‍ 234 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 106 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 96 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. യിലും 81
പേര്‍ ഫറോക്ക് എഫ്.എല്‍.ടി. സി യിലും 168 പേര്‍ എന്‍.ഐ.ടി മെഗാ
എഫ്.എല്‍.ടി. യിലും 115 പേര്‍ എ.ഡബ്ലി.യു.എച്ച് എഫ്.എല്‍.ടി. യിലും 68
പേര്‍ മണിയൂര്‍ എഫ്.എല്‍.ടി. യിലും 13 പേര്‍ വിവിധ സ്വകാര്യ
ആശുപത്രികളിലും 3 പേര്‍ണ്‍്് മലപ്പുറത്തും, 2 പേര്‍ കണ്ണൂരിലും, ഒരാള്‍
എറണാകുളത്തും, ഒരാള്‍ പാലക്കാടും ചികിത്സയിലാണ്.

ഇതുകൂടാതെ ഒരു എറണാകുളം സ്വദേശിയും , 4 കോട്ടയം സ്വദേശികളും ,14 വയനാട് സ്വദേശികളും, 28 മലപ്പുറം സ്വദേശികളും , 2 തൃശ്ലൂര്‍ സ്വദേശികളും , 1 കൊല്ലം സ്വദേശിയും,2 കണ്ണൂര്‍ സ്വദേശികളും, 4 പാലക്കാട് സ്വദേശികള്‍ കോഴിക്കോട് മെഡിക്കല്‍
കോളേജിലും, രണ്ട് മലപ്പുറം സ്വദേശികളും, ഒരു കൊല്ലം സ്വദേശി, രണ്ട്
വയനാട് സ്വദേശികളും, ഒരു ആലപ്പുഴ സ്വദേശി, രണ്ട് കണ്ണൂര്‍ സ്വദേശികളും, 2പാലക്കാട് സ്വദേശികളും, 4 കാസര്‍കോട് സ്വദേശികള്‍ എഫ്.എല്‍.ടി.സി യിലും,ഒരു മലപ്പുറം സ്വദേശിയും, രണ്ട് വയനാട് സ്വദേശികളും ഫറോക്ക് എഫ്.എല്‍.ടി.സി യിലും, ഒരു കണ്ണൂര്‍ സ്വദേശി, 3 മലപ്പുറം സ്വദേശികളും സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
പുതുതായി വന്ന 646 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 13455 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 79,739 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
പുതുതായി വന്ന 138 പേര്‍ ഉള്‍പ്പെടെ 741 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 59 പേര്‍ മെഡിക്കല്‍ കോളേജിലും, 33 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 3 പേര്‍ എന്‍.ഐ.ടി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും, 5 പേര്‍ ഫറോക്ക് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും, 6 പേര്‍ എന്‍.ഐ.ടി മെഗാ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും, 4 പേര്‍ മണിയൂര്‍ നവോദയ എഫ് എല്‍ ടി സിയിലും, 28 പേര്‍ എഡബ്ലിയുഎച്ച് എഫ് എല്‍ ടി സിയിലും ആണ് നിരീക്ഷണത്തിലുള്ളത്. 147 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.
2,425 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ സ്രവ സാംപിളുകള്‍ 77,128 അയച്ചതില്‍ 73,886 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 72,110 എണ്ണം നെഗറ്റീവ് ആണ്. 3,242 പേരുടെ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്. പുതുതായി വന്ന 354 പേര്‍ ഉള്‍പ്പെടെ ആകെ 3,119 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 601 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2,507 പേര്‍ വീടുകളിലും, 11 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 16 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 27,395 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.












Click it and Unblock the Notifications