കഞ്ചാവ് വിതരണ സംഘത്തിലെ കണ്ണികൾ നാദാപുരത്ത് പിടിയിൽ; 2.800 കിലോഗ്രാം കഞ്ചാവ് പിടികൂടി
നാദാപുരം: കഞ്ചാവ് വിതരണ സംഘം ത്തിലെ രണ്ടു പേർ നാദാപുരത്ത് പിടിയിലായി. ഇവരിൽ നിന്നും വൻ കഞ്ചാവ് ശേഖരം പിടിച്ചെടുത്തു. പെരിങ്ങത്തൂർകായപ്പനിച്ചി പുറമ്പോക്ക് കോളനിയിൽ താമസിക്കുന്ന മണി കണ്ഠൻ 22, തൃശൂർ എരിക്കാട്ടിൽ കരിക്കാട് സ്വദേശി വിഷ്ണു 24 എന്നിവരാണ് ഇന്നലെ കല്ലാച്ചി വാണിയൂർ റോഡിൽ വെച്ച് പോലിസിന്റെ പിടിയിലായത്. 2.8 കിലോഗ്രാം കഞ്ചാവും ഇവരിൽ നിന്ന് കണ്ടെടുത്തു.
റൂറൽ എസ്.പി ജയദേവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ജില്ലയിലെ ഡാൻസാഫ് സ്കോഡും നാദാപുരം എസ്.ഐ എൻ.കെ പ്രജീഷിന്റെ നേതൃത്വത്തിലുള്ള പൊലിസും സംയുക്തമായി നടത്തിയ നീക്കത്തിനിടയിലാണ് പ്രതികൾ വലയിലായത്. ഇന്നലെ മൂന്നരയോടെ യാണ് പ്രതികൾ കഞ്ചാവുമായി വാണിയൂർ റോഡിൽ എത്തിയത്. ആവശ്യക്കാരെന്ന വ്യാജേന പ്രതികളെ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം താമരശ്ശേരിയിൽ പിടികൂടിയ ഷൈജുവിന്റെ മൊഴിയിൽ നിന്നാണ് മണികണ്ഠൻ ഉൾപ്പെട്ട സംഘത്തെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്. ആന്ധ്രയിൽ നിന്നാണ് സംഘം കഞ്ചാവ് ശേഖരിക്കുന്നത്. ഇവർക്കു പിന്നിൽ വൻ മാഫിയ സംഘം പ്രവർത്തിക്കുന്നതായാണ് സൂചന. പുരം ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
ജില്ലാ ലഹരി വിരുദ്ധ സ്കോ ഡി ലെ അംഗങ്ങളായ അഡീഷണൽ എസ് ഐ രാജീവൻ, സിവിൽ പൊലിസ് ഓഫീസർമാരായ വി.വി ഷാജി, സീനിയർ സിപിഒ പ്രദീപൻ ,സിപിഒ സജീഷ് , നാദാപുരം സ്റ്റേഷനിലെ ഓഫീസർമാരായ കെ.മജീദ്, എം.എം സജീവൻ, വി സദാനന്ദൻ, എ ബിജു എന്നിവർ ഓപറേഷന് നേതൃത്വം നൽകി. കുറ്റ്യാടി സിഐ എം സുനിൽകുമാർ തൊണ്ടിമുതൽ റിക്കാർഡാക്കാൻ സഹായിയായി.












Click it and Unblock the Notifications