Get Updates
Get notified of breaking news, exclusive insights, and must-see stories!

വളയത്തെ യുവാവിനെ തട്ടിക്കൊണ്ടുപോയി  മർദിച്ച കേസിൽ രണ്ട് പേര്‍ കൂടി പോലീസ് കസ്റ്റഡിയിലായതായി സൂചന

നാദാപുരം:വളയത്തെ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ രണ്ട് പേര്‍ കൂടി പോലീസ് കസ്റ്റഡിയിലായതായി സൂചന.വളയത്തെ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ കല്ലാച്ചി സ്വദേശി റിമാന്‍ഡിലായിരുന്നു. വഴിയാത്രക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ ഒരാളെ നാദാപുരം പൊലീസ് നേരത്തെ പിടികൂടിയിരുന്നു. കല്ലാച്ചി പൈപ്പ് ലൈന്‍ റോഡിലെ ഉണിക്കാരിച്ചം വീട്ടില്‍ ബഷീറി(46)നെയാണ് എസ് ഐ എന്‍ പ്രജീഷ് അറസ്റ്റ് ചെയ്തത്


നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കല്ലാച്ചിയിൽ നിന്ന് വളയത്തേക്ക് നടന്നു പോവുകയായിരുന്ന യുവാവിനെ മർദിച്ച കൂട്ടുപ്രതികളെ കുറിച്ചും പൊലീസിനു വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട് .കഴിഞ്ഞ ചൊവാഴ്ച രാത്രി പതിനൊന്നിനാണ് ഒരുസംഘമാളുകൾ യുവാവിനെ മർദിച്ചത്.

news

വളയം കുറ്റിക്കാട് സ്വദേശി മനോജിന്റെ ഫോട്ടോയെടുത്ത് കള്ളനെ പിടികൂടിയെന്ന വോയ്സ് ക്ളിപ്പോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും യുവാവിനെ കല്ലാച്ചി ഭാഗത്തേക്ക് പിടിച്ചു കൊണ്ടു പോയി മവ്വഞ്ചേരി പള്ളിക്ക് പിറക് വശത്തെ വീട്ടിലെത്തിച്ച ശേഷം മണിക്കൂറുകളോളം മഴയത്ത് നിർത്തി മർദിക്കുകയായിരുന്നു.പൊലീസ് സ്ഥലത്തെത്തിയാണ് അവശ നിലയിലായ യുവാവിനെ നാദാപുരം താലൂക്ക് ആശുപത്രിയിലും പിന്നീട് വടകര ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+