Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവിഡ് 19: കോഴിക്കോട് ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട്: ജില്ലയില്‍ ഇന്ന് (15.5.20) രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കുവൈത്തില്‍ നിന്നെത്തിയ 43 കാരനായ കൊയിലാണ്ടി സ്വദേശിക്കും ചെന്നൈയില്‍ നിന്ന് വന്ന 27 കാരനായ കോടഞ്ചേരി സ്വദേശിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. കൊയിലാണ്ടി സ്വദേശി (43) മെയ് 13 ന് കുവൈത്തില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയതാണ്. അവിടെ നിന്ന് പരിശോധയില്‍ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

കോടഞ്ചേരി സ്വദേശി (27) മെയ് 7 ന് ചെന്നെയില്‍ നിന്നു കാര്‍ മാര്‍ഗ്ഗം കോടഞ്ചേരിയില്‍ എത്തുകയും കൊറോണ കെയര്‍ സെന്ററില്‍ ക്വാറന്റൈനില്‍ പ്രവേശിക്കുകയും ചെയ്തു. ഇയാളുടെ കൂടെ സഞ്ചരിച്ച ആള്‍ മാനന്തവാടിയില്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് സ്രവ പരിശോധന നടത്തുകയും പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. രണ്ടു പേരുടെയും ആരോഗ്യനില തൃപ്തികരമാണ്.

coronavirus

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 28 ആയി. ഇതില്‍ 24 പേര്‍ നേരത്തെ അസുഖം ഭേദമായി ആശുപത്രി വിട്ടിരുന്നു. നാല് പേരാണ് ഇപ്പോള്‍ പോസിറ്റീവായി തുടരുന്നത്. ഇതുകൂടാതെ കോവിഡ് സ്ഥിരീകരിച്ച ഒരു മലപ്പുറം സ്വദേശിയും മെഡിക്കല്‍ കോളേജിലുണ്ട്.
ഇന്ന് 66 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 2681 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2567 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 2532 എണ്ണം നെഗറ്റീവ് ആണ്. 114 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

ജില്ലയില്‍ പുതുതായി വന്ന 552 പേര്‍ ഉള്‍പ്പെടെ ഇപ്പോള്‍ 4821 പേര്‍ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. ഇതുവരെ 23,271 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് വന്ന 17 പേര്‍ ഉള്‍പ്പെടെ 35 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 15 പേര്‍ ആശുപത്രി വിട്ടു.
ജില്ലയില്‍ ഇന്ന് വന്ന ഒരാള്‍ ഉള്‍പ്പെടെ ആകെ 385 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 159 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററിലും 211 പേര്‍ വീടുകളിലുമാണ്. 15 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+