Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മയ്ക്ക് പിന്നാലെ രണ്ടര വയസ്സുള്ള കുട്ടിക്കും കോവിഡ് സ്ഥിരീകരിച്ചു; കോഴിക്കോട് ഇന്ന് 2 കേസുകള്‍

കോഴിക്കോട്: ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. മെയ് 14 ന് രോഗം സ്ഥിരീകരിച്ച 30 കാരി ഗര്‍ഭിണിയായ നരിപ്പറ്റ സ്വദേശിനിയുടെ രണ്ട് വയസ്സുള്ള ആണ്‍കുട്ടി, മെയ് 16 ന് അബുദാബിയില്‍ നിന്ന് കരിപ്പൂരിലെത്തിയ 37 വയസ്സുള്ള കാവിലുംപാറ തോട്ടില്‍പാലം സ്വദേശി എന്നിവര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ നേരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും സ്രവപരിശോധനയില്‍ ഇന്ന് രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. മെയ് 8 ന് പുലര്‍ച്ചെ 2 മണിക്ക് ദുബായ്- കോഴിക്കോട് വിമാനത്തില്‍ മാതാവിനൊപ്പം കരിപ്പൂരില്‍ എത്തിയതായിരുന്നു ഇന്ന് കോവിഡ് സ്ഥിരീകരിച്ച കുട്ടി.

ആരോഗ്യ സ്ഥിതി തൃപ്തികരം

ആരോഗ്യ സ്ഥിതി തൃപ്തികരം

സ്വകാര്യ വാഹനത്തില്‍ വീട്ടിലെത്തുകയും തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയുമായിരുന്നു. ഇരുവരുടെയും ആരോഗ്യ സ്ഥിതി തൃപ്തികരമാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 35 ആയി. 24 പേര്‍ പരിശോധനാ ഫലം നെഗറ്റീവായി ആശുപത്രി വിട്ടവരാണ്.

11 കോഴിക്കോട് സ്വദേശികള്‍

11 കോഴിക്കോട് സ്വദേശികള്‍

നിലവില്‍ 11 കോഴിക്കോട് സ്വദേശികളും ഒരു മലപ്പുറം സ്വദേശിയും ഒരു കാസര്‍ഗോഡ് സ്വദേശിയുമാണ് കോവിഡ് പോസിറ്റീവായി മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലുള്ളത്.ഇന്ന് 80 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 2887 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2788 എണ്ണത്തിന്റെ ഫലമാണ് ലഭിച്ചത്. ഇതില്‍ 2745 എണ്ണം നെഗറ്റീവ് ആണ്. 99 പേരുടെ ഫലം ലഭിക്കാനുണ്ട്.

 377 പേര്‍ ഉള്‍പ്പെടെ

377 പേര്‍ ഉള്‍പ്പെടെ

പുതുതായി വന്ന 377 പേര്‍ ഉള്‍പ്പെടെ 5783 പേര്‍ നിരീക്ഷണത്തില്‍. ജില്ലയില്‍ ഇതുവരെ 23,678 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് വന്ന 9 പേര്‍ ഉള്‍പ്പെടെ 33 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 9 പേര്‍ ആശുപത്രി വിട്ടു.

കോവിഡ് കെയര്‍ സെന്ററുകളില്‍

കോവിഡ് കെയര്‍ സെന്ററുകളില്‍

ജില്ലയില്‍ ഇന്ന് വന്ന 44 പേര്‍ ഉള്‍പ്പെടെ ആകെ 488 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 201 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററുകളിലും 287 പേര്‍ വീടുകളിലുമാണ്. 15 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. നിരീക്ഷണത്തിലുള്ളവരില്‍ 69 പേര്‍ ഗര്‍ഭിണികളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+