Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് 20 പേര്‍ക്ക് കൂടി കോവിഡ് ബാധ; സമ്പര്‍ക്ക രോഗികള്‍ ആറു പേര്‍

കോഴിക്കോട്: ജില്ലയില്‍ ഞായറാഴ്ച 20 പേര്‍ക്ക് കൂടി കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച അറുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയേറ്റത്. ഇതില്‍ ചിലതിന്‍റെ ഉറവിടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതേസമയം അഞ്ചുപേര്‍ ഇന്ന് ജില്ലയില്‍ രോഗമുക്തി നേടി.

എഫ്എൽ ടി സി. യിൽ ചികിത്സയിലായിരുന്ന
മടവൂർ സ്വദേശി (25), വെസ്റ്റ്ഹിൽ സ്വദേശി (42) കക്കോടി സ്വദേശി (48), കോടഞ്ചേരി സ്വദേശി (33), മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മണിയൂർ സ്വദേശിനി (25) എന്നിവരാണ് ഇന്ന് രോഗമുക്തി നേടിയത്.

coronavirus6

Recommended Video

cmsvideo
    Community Transmission Happened In Kerala:IMA | Oneindia Malayalam

    ഇപ്പോൾ 116 കോഴിക്കോട് സ്വദേശികൾ കോവിഡ് പോസിറ്റീവായി ചികിത്സയില്‍ കഴിയുന്നത്. ഇന്ന് 618 സ്രവ സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ആകെ 15,310 സ്രവ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 13,625 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 12,713 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളിൽ 1,685 പേരുടെ ഫലം കൂടി ലഭിക്കാൻ ബാക്കിയുണ്ട്. പുതുതായി 1,409 പേർ നിരീക്ഷണത്തിൽ

    അതേസമയം സംസ്ഥാനത്ത് ഇന്ന് 225 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 28 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, എറണാകുളം , തൃശ്ശൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും, കൊല്ലം ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കുമാണ് ഇന്ന് കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+