കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തമിഴ്‌നാട്ടില്‍ സിമെന്റിന് 230 രൂപ, ഇവിടെ 380; വില്‍പ്പന നിര്‍ത്തിവെക്കുമെന്ന് വ്യാപാരികള്‍

Google Oneindia Malayalam News

Recommended Video

cmsvideo
തമിഴ്‌നാട്ടില്‍ സിമെന്റിന് 230 രൂപ, ഇവിടെ 410 | Oneindia Malayalam

കോഴിക്കോട്: സിമന്റ് കമ്പനികള്‍ അനിയന്ത്രിതമായി കേരളത്തില്‍ വില വര്‍ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് വിതരണം നിര്‍ത്തിവെക്കുന്നത് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ ആരംഭിക്കുമെന്ന് ഡീലര്‍മാരുടെയും വ്യാപാരികളുടെയും സംയുക്തസമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞദിവസം മാത്രം സിമന്റിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ചാക്കിന് 410 രൂപവരെ വിലയായി. സിമന്റ് കമ്പനികള്‍ അന്യായമായി വില വര്‍ധിപ്പിക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. 15 ലക്ഷം സിമന്റ് കേരളത്തില്‍ വിറ്റഴിക്കുന്നുണ്ട്. വില വര്‍ധിപ്പിച്ചതോടെ 1500 കോടി രൂപയാണ് കമ്പനികള്‍ ലാഭമായി നേടുന്നത്.

കഴിഞ്ഞ ഏതാനും ദിവസത്തെ വ്യാപാരം കൊണ്ടുതന്നെ 100 കോടി രൂപ കമ്പനികള്‍ അധികമായി നേടിയിരിക്കുകയാണ്. ഉല്‍പാദന ചെലവ്, ഗതാഗത ചെലവ് എന്നിവയിലൊന്നും യാതൊരു വര്‍ധനയും കൂടാതെ തന്നെ കമ്പനികള്‍ ഏകപക്ഷീയമായി വില കൂട്ടുകയാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഫെബ്രുവരി മുതല്‍ മേയ് വരെയുള്ള കാലയളവിലാണ് വില കൂട്ടുന്നത്. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന സിമന്റിന്റെ 30 ശതമാനവും സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. എന്നിട്ടും വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടിയുണ്ടാവുന്നില്ല എന്നത് ഖേദകരമാണ്.

cement


അന്യായവില വര്‍ധനക്കെതിരെ സര്‍ക്കാരും ഡീലര്‍മാരും തമ്മില്‍ എട്ടുതവണയും കമ്പനികളും സര്‍ക്കാറുമായി മൂന്നു തവണയും ചര്‍ച്ച നടത്തി. എന്നിട്ടും ഫലമൊന്നുമുണ്ടായില്ല. കമ്പനികളും വന്‍കിട വിതരണക്കാരും തമ്മില്‍ ഒത്തുകളിക്കുന്നതും സാധാരണ ഉപഭോക്താക്കളെയും ഡീലര്‍മാരെയും വിഷമത്തിലാക്കുകയാണ്. കമ്പനികള്‍ ഏകപക്ഷീയമായി വില വര്‍ധിപ്പിച്ചപ്പോള്‍ തമിഴ്‌നാട് സര്‍ക്കാര്‍ വില കുറക്കാന്‍ നിര്‍ദേശിച്ചു. അതിന് ഫലമുണ്ടാവുകയും ചെയ്തു. തമിഴ്‌നാട്ടില്‍ 230 രൂപക്ക് ലഭിക്കുന്ന സിമന്റിന് കേരളത്തില്‍ 380 മുതല്‍ 400 രൂപവരെ ഈടാക്കുകയാണ്. പ്രളയാനന്തര നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കയറ്റം തിരിച്ചടിയാവും. പുതിയ സെസ് കൂടി വരുമ്പോള്‍ പ്രതിസന്ധിയുടെ വ്യാപ്തി വര്‍ധിക്കും.

പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ്‌സ് പോലും ഇപ്പോള്‍ വിലവര്‍ധിപ്പിച്ചിരിക്കുകയാണ്. മൊത്തം സിമന്റ് ഉപയോഗത്തിന്റെ നാല് ശതമാനം മാത്രമാണ് ഇവിടെനിന്നുള്ളത്. മറ്റുള്ള വിപണി നിയന്ത്രിക്കുന്നത് തമിഴ്‌നാട്ടില്‍ നിന്നുള്ള കമ്പനികളാണ്. വിലനിയന്ത്രിക്കുന്നതിന് റെഗുലേറ്ററിബോര്‍ഡ് വേണമെന്ന ആവശ്യംപോലും പരിഗണിക്കാന്‍ സര്‍ക്കാര്‍ ഇതുവരേയും തയാറായിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്ത പക്ഷം കോംപിറ്റേഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയെ വീണ്ടും സമീപിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും പ്രതിനിധികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സിമന്റ് ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സിറാജുദ്ദീന്‍ ഇല്ലത്തൊടി, സെക്രട്ടറി ടോണി തോമസ്, കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് സുബൈര്‍ കൊളക്കാടന്‍, എ.കെ.രതീഷ്, സതീഷ്‌കുമാര്‍, കെ.കെ വിജയരാജന്‍, സി. ജയറാം, അരുണ്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Kozhikode
English summary
230 rupees for cement in tamilnadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X