കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട്ട് ഹോട്ടലുകളില്‍ പരിശോധന; 250 കിലോ പഴകിയ ഭക്ഷണം പിടികൂടി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: നഗരത്തിലെ ഹോട്ടലുകളില്‍ കോര്‍പറേഷന്‍ ഹെല്‍ത്ത് സ്‌ക്വാഡിന്റെ പരിശോധന. ഉപയോഗിക്കാന്‍ യോഗ്യമല്ലാത്ത 250 കിലോ ഭക്ഷണവും ഭക്ഷ്യസാധനങ്ങളും പിടികൂടി. നടക്കാവിലെ സോളാര്‍, ബൈപ്പാസിലെ ഫൈവ് സ്റ്റാര്‍ തട്ടുകട, സമോവര്‍, കീര്‍ത്തി എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിച്ചത്.

തങ്ങളുടെ തീരുമാനത്തെ വെല്ലുവിളിച്ച് ലീഗില് വിമത യോഗം; സമ്പൂര്‍ണ അഴിച്ചുപണി വേണമെന്ന് ആവശ്യംതങ്ങളുടെ തീരുമാനത്തെ വെല്ലുവിളിച്ച് ലീഗില് വിമത യോഗം; സമ്പൂര്‍ണ അഴിച്ചുപണി വേണമെന്ന് ആവശ്യം

വൃത്തിഹീനമായ സാഹചര്യത്തിലാണ് പാചകമെന്നു കണ്ടെത്തിയ സോളാര്‍ ഹോട്ടല്‍ അടച്ചിടാന്‍ നിര്‍ദേശം നല്‍കി. അടുക്കളയുടെ പരിസരത്ത് മാലിന്യക്കൂമ്പാരമുണ്ടെന്നും ജീവനക്കാര്‍ വ്യക്തിശുചിത്വം പാലിക്കാതെയാണ് ഭക്ഷണസാധനങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും കണ്ടെത്തി. ഇത്തരം ന്യൂനതകള്‍ പരിഹരിക്കാതെ ഹോട്ടല്‍ തുറക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

foodinspection

പരിശോധന നടത്തിയ ഹോട്ടലുകളില്‍ തലേദിവസം പാചകം ചെയ്തതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ചിക്കന്‍, ബീഫ്,ചെമ്മീന്‍, പൊറോട്ട, ചോറ്, ചൈനീസ് മസാല, അച്ചാര്‍, എണ്ണക്കടികള്‍, പഴങ്ങള്‍, പഴകിയ എണ്ണ എന്നിവ ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി. പാകം ചെയ്യാനുള്ള ഭക്ഷ്യവസ്തുക്കള്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ കൂട്ടിക്കലര്‍ത്തിയാണു സൂക്ഷിക്കുന്നതെന്നും വ്യക്തമായി.

ഹെല്‍ത്ത് ഓഫീസര്‍ ഡോ. ആര്‍.എസ്. ഗോപകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം എം ഗോപാലന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ടി കെ പ്രകാശന്‍, കെസി മുരളീധരന്‍, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ ഷമീര്‍, ഡെയ്‌സണ്‍ എന്നിവര്‍ പങ്കെടുത്തു.

Kozhikode
English summary
250 Kgs of expired food seized from Hotels in Kozhikkode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X