കേന്ദ്രത്തിന്‍റ മാതൃകാ ഗ്രാമ പദ്ധതിയില്‍ കോഴിക്കോട് മണ്ഡലത്തില്‍ നിന്നും 3 ഗ്രാമപഞ്ചായത്തുകള്‍
കോഴിക്കോട്: പാര്‍ലമെന്‍റ് അംഗങ്ങളുടെ മാതൃകാ ഗ്രാമ പദ്ധതിയായ സന്‍സദ് ആദര്‍ശ് ഗ്രാമ യോജന (സാഗി) പദ്ധതിയില്‍ കോഴിക്കോട് മോഡല്‍ ദേശീയ തലത്തിൽ ഒന്നാം സ്ഥാനത്ത്. പദ്ധതിയുടെ പ്രവര്‍ത്തന മികവിനെ അടിസ്ഥാനപ്പെടുത്തി കേന്ദ്ര ഗ്രാമ വികസന മന്ത്രാലായം പ്രസിദ്ധീകരിച്ച പട്ടികയിലെ ആദ്യ പത്തില്‍ ഒന്നാം സ്ഥാനമുള്‍പ്പെടെ നേടിയ മൂന്ന് പഞ്ചായത്തുകളും കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിൽ നിന്നും ദത്തെടുത്ത പഞ്ചായത്തുകളാണെന്ന് സ്ഥലം എംപി എംകെ രാഘവന്‍ അറിയിച്ചു.
പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ദത്തെടുത്ത കൂരാച്ചുണ്ട് ഗ്രാമ പഞ്ചയത്താണ് 86.34 ശതമാനത്തോട് കൂടി കേന്ദ്ര ഗ്രാമ വികസന മന്ത്രാലായം പ്രസിദ്ധീകരിച്ച പട്ടികയില്‍ ദേശീയ തലത്തില്‍ ഒന്നാം സ്ഥാനത്ത്. ഒഡീസയിലെ നയാഗണ്ഡ് ജില്ലയിലെ റസംഗ പഞ്ചായത്താണ് 82.83 ശതമാനത്തോട് കൂടി രണ്ടാം സ്ഥാനത്ത്. പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ ദത്തെടുത്ത കോഴിക്കോട് പാര്‍ലമെന്‍റ് മണ്ഡലത്തിലെ ഉണ്ണികുളം ഗ്രാമപഞ്ചായത്ത് 78.56 ശതമാനത്തോട് കൂടി യഥാക്രമം പട്ടികയില്‍ നാലാം സ്ഥാനത്തും, 61.73 ശതമാനത്തോട് കൂടി മണ്ഡലത്തിലെ താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പത്താം സ്ഥാനത്തുമാണുള്ളത്.

2024 ഓടെ ഓരോ പാര്‍ലമെന്‍റ് അംഗവും 5 ഗ്രാമങ്ങളെ എങ്കിലും തിരഞ്ഞെടുക്കുകയും അത്തരം ഗ്രാമങ്ങളെ സമ്പൂര്‍ണ്ണ വികസനം ഉറപ്പാക്കുക വഴി മാതൃകാ ഗ്രാമങ്ങള്‍ ആക്കി മാറ്റുക എന്ന ഉദ്ദേശത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് സാഗി. മണ്ഡലത്തിലെ ആരോഗ്യ, കാര്‍ഷിക, ഗതാഗത, വിദ്യാഭ്യാസ രംഗങ്ങളുടെ വിപുലീകരണമാണ് പദ്ധതിയുടെ പ്രഥമ ലക്ഷ്യം.
ഇത്തരത്തില്‍ ദേശീയ തലത്തില്‍ ഗ്രാമ വികസനത്തില്‍ കോഴിക്കോട് മോഡല്‍ അവതരിപ്പിക്കാന്‍ സാധിച്ചതിലും, വികസനത്തെ അടിസ്ഥാനപ്പെടുത്തി കോഴിക്കോട് മണ്ഡലത്തില്‍ നിന്നു ദത്തെടുത്ത മൂന്ന് ഗ്രാമ പഞ്ചായത്തുകള്‍ ഒന്നാം സ്ഥാനമുള്‍പ്പെടെ നേടി ആദ്യ പത്ത് പഞ്ചായത്തുകളുടെ പട്ടികയില്‍ ഇടം പിടിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പരമാവധി വികസന പദ്ധതികളും വികസന കാഴ്ചപ്പാടുകളും യാഥാര്‍ത്ഥ്യമാക്കുക എന്നതാണ് ലക്ഷ്യം.
Recommended Video
മമതാ ബാനര്‍ജി ആശുപത്രി വിട്ടു, വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലേക്ക്, ചിത്രങ്ങള്‍ കാണാം
ഈ ലക്ഷ്യം നേടിയെടുക്കാന്‍ കഴിവിന്‍റെ പരമാവധി സഹകരിച്ച മൂന്ന് ഗ്രാമ പഞ്ചായത്ത് ഭരണസമിതികളുടെയും, പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെയും, ദാരിദ്ര നിര്‍മ്മാര്‍ജ്ജന വിഭാഗം (പി.എ.യു) ഉദ്യോഗസ്ഥരുടെയും വിജയം കൂടിയാണിത്. അതോടൊപ്പം ലക്ഷ്യം നേടിയെടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച പദ്ധതി കോര്‍ഡിനേറ്ററായ കില റിസോര്‍സ് പേഴ്സണ്‍ യു വി ബാബുരാജിന്‍റെ നിസ്വാര്‍ത്ഥ സേവനത്തെ വിസ്മരിക്കാൻ സാധിക്കില്ല. നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പെരുമാറ്റച്ചട്ട കാലയളവിന് ശേഷം ഈ നേട്ടം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയാല്‍ സമുചിതമായി വിവിധ പരിപാടികളോട് കൂടി നടത്തുന്നതാണെന്നും എംകെ രാഘവന്‍ എംപി അറിയിച്ചു.
മനിഷ യാദവിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications