കോഴിക്കോടിന് ആശ്വാസ ദിനം: രോഗമുക്തി നേടിയത് 35 പേര്‍, പുതിയ രോഗികള്‍ 3 പേര്‍
കോഴിക്കോട്: ജില്ലക്ക് ഇന്ന് ആശ്വാസം ദിനം. പുതുതായി മൂന്ന് പേര്‍ക്ക് മാത്രം കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 35 പേര്‍ക്കാണ് രോഗമുക്തി നേടാന്‍ സാധിച്ചത്.രോഗമുക്തി നിരക്ക് 60 ശതമാനത്തിനു മുകളില്‍. രണ്ട് കണ്ണൂര്‍ സ്വദേശികള്‍ ഉള്‍പ്പെടെയാണ് രോഗമുക്തി നേടിയതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്നുപേരും വിദേശത്ത് നിന്നു വന്നവരാണ്. (സൗദി, ഖത്തര്‍, കുവൈത്ത്- ഒന്നു വീതം).
ഇന്ന് രോഗമുക്തി നേടിയവര്‍
എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്ന ഏറാമല സ്വദേശികള്‍ (61, 48, 38 വയസ്സ്), മൂടാടി സ്വദേശി (32), തുറയൂര്‍ സ്വദേശി (47), കൂരാച്ചുണ്ട് സ്വദേശി (23), നരിപ്പറ്റ സ്വദേശി (43), വടകര സ്വദേശികള്‍ (42, 32), മരുതോങ്കര സ്വദേശി (39), കാവിലുംപാറ സ്വദേശി (34), ഒളവണ്ണ സ്വദേശികള്‍ (23, 42), ചെക്യാട് സ്വദേശി (61), രാമനാട്ടുകര സ്വദേശി (22), അഴിയൂര്‍ സ്വദേശികള്‍ (49, 51), ഉണ്ണികുളം സ്വദേശി (26), മേപ്പയ്യൂര്‍ ചെറുവണ്ണൂര്‍ സ്വദേശി (22), വേളം സ്വദേശി (28), കുന്ദമംഗലം സ്വദേശി (42), താമരശ്ശേരി സ്വദേശിനി (42), പുതുപ്പാടി സ്വദേശി (44), കടലുണ്ടി സ്വദേശി (23), നാദാപരും സ്വദേശി (35), കൂടരഞ്ഞി സ്വദേശിനി (23), ഒഞ്ചിയം സ്വദേശികള്‍ (44, 40), കൊയിലാണ്ടി മുനിസിപ്പാലിറ്റി സ്വദേശി (56), കോടഞ്ചേരി സ്വദേശി (24), കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍ (45, 20), കണ്ണൂര്‍ സ്വദേശികള്‍ (37, 41), സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന കൊടുവള്ളി സ്വദേശിനി (31).
Recommended Video

ബുധനാഴ്ചത്തെ കണക്കുകള്‍ കൂടി പുറത്തുവന്നതോടെ ഇതുവരെ പോസിറ്റീവായ കോഴിക്കോട് സ്വദേശികളുടെ എണ്ണം 220 ഉം രോഗമുക്തി നേടിയവര്‍ 136 ഉമായി. ഒരാള്‍ ചികിത്സയ്ക്കിടെ മരണപ്പെട്ടു. ഇപ്പോള്‍ 83 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലുണ്ട് ചികിത്സയിലുണ്ട്. ഇന്ന് 309 സ്രവസാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 11292 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 11014 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 10763 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 278 പേരുടെ ഫലം കൂടി ലഭിക്കാനുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു












Click it and Unblock the Notifications