Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 33 പേര്‍ക്ക്; 16 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 33 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. 16 പേര്‍ക്ക് രോഗമുക്തി. എഫ്എല്‍ടിസി യില്‍ ചികിത്സയിലായിരുന്ന 34 വയസ്സുള്ള കട്ടിപ്പാറ സ്വദേശി, 29 വയസ്സുള്ള കാസര്‍ഗോഡ് സ്വദേശി, മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന, 42 വയസ്സുള്ള വാണിമേല്‍ സ്വദേശി, 54 വയസ്സുള്ള ഒളവണ്ണ് സ്വദേശിനി, 64 വയസ്സുള്ള അഴിയൂര്‍ സ്വദേശി, 49 വയസ്സുള്ള പയ്യോളി സ്വദേശി,
32 വയസ്സുള്ള ആയഞ്ചേരി സ്വദേശി, എന്‍.ഐ.ടി-എഫ്. എല്‍.ടി.സി യില്‍ ചികിത്സയിലായിരുന്ന 47 വയസ്സുള്ള ചോറോട് സ്വദേശി, 48 വയസ്സുള്ള ചെറുവണ്ണൂര്‍ സ്വദേശി, 54 വയസ്സുള്ള പുതുപ്പാടി സ്വദേശി എന്നിവരാണ് രോഗമുക്തി നേടിയത്.

ഇന്ന് 853 സ്രവ സാംപിള്‍ പരിശോധനക്കയച്ചു. ആകെ 26,305 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 24,839 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 24,267 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 14,66 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. ഇപ്പോള്‍ 282 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില്‍ 65 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 92 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 117 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. യിലും 3 പേര്‍ കണ്ണൂരിലും 3 പേര്‍ മലപ്പുറത്തും ഒരാള്‍ തിരുവനന്തപുരത്തും ഒരാള്‍ എറണാകുളത്തും ചികിത്സയിലാണ്.

coronavirus3

ഇതുകൂടാതെ ഒരു മലപ്പുറം സ്വദേശിയും രണ്ട് പത്തനംതിട്ട സ്വദേശികളും ഒരു കൊല്ലം സ്വദേശിയും ഒരു ആലപ്പുഴ സ്വദേശിയും രണ്ട് വയനാട് സ്വദേശികളും ഒരു മധ്യപ്രദേശ് സ്വദേശിയായ ബി.എസ്.എഫ് ജവാനും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും ഒരു തൃശൂര്‍ സ്വദേശിയും ഒരു കൊല്ലം സ്വദേശിയും ഒരു മലപ്പുറം സ്വദേശിയും ഒരു ഉത്തര്‍പ്രദേശ് സ്വദേശിയായ ബി.എസ്.എഫ് ജവാനും കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്.

ഇന്ന് പുതുതായി വന്ന 647 പേരുള്‍പ്പെടെ ജില്ലയില്‍ 15,106 പേര്‍ നിരീക്ഷണത്തിലുണ്ട്്. ജില്ലയില്‍ ഇതുവരെ 66,312 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 50 പേരുള്‍പ്പെടെ 345 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 148 പേര്‍ മെഡിക്കല്‍ കോളേജിലും 87പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 110 പേര്‍ എന്‍.ഐ.ടി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ നിരീക്ഷണത്തിലാണ്. 58 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.

ജില്ലയില്‍ ഇന്ന് വന്ന 349 പേരുള്‍പ്പെടെ ആകെ 7,601 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 648 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും 6,873 പേര്‍ വീടുകളിലും 80 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 75 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 18,182 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Recommended Video

cmsvideo
    വടകരയിൽ ചായക്കടക്കാരന് കോവിഡ് സ്ഥിരീകരിച്ചു ; ഇയാളുടെ സമ്പർക്കപ്പട്ടികയിൽ നൂറോളം പേർ

    ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സ്‌ക്രീനിംഗ്, ബോധവല്‍ക്കരണം, ശുചിത്വപരിശോധന തുടങ്ങിയ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 3 പേര്‍ക്ക് ഇന്ന് കൗണ്‍സിലിംഗ് നല്‍കി. 562 പേര്‍ക്ക് ഫോണിലൂടെ സേവനം നല്‍കി. ഇന്ന് ജില്ലയില്‍ 6,703 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 14,642 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തിയെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+