കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പെരുമാറ്റചട്ട ലംഘനം: കോഴിക്കോട് ജില്ലയിൽ 39 ഫ്ലയിംഗ് സ്‌ക്വാഡുകൾ, അനധികൃത പണവും മദ്യം കണ്ടെത്തും!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: തിരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം, ചെലവ് നിരീക്ഷണം എന്നിവയുമായി ബന്ധപ്പെട്ട് ഫ്‌ളൈയിങ് സ്‌ക്വാഡ്, വീഡിയോ വ്യൂവിങ്, വീഡിയോ സർവൈലൻസ്, സ്റ്റാറ്റിക് സർവൈലൻസ്, ഡിഫെയ്‌സ്‌മെന്റ് ടീമുകളിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി. ജില്ലയിൽ 13 മണ്ഡലങ്ങളിലായി 39 ഫ്‌ളൈയിങ് സ്‌ക്വാഡുകളെയാണ് വിന്യസിക്കുക. മൂന്നു ഫ്‌ളൈയിങ് സ്‌ക്വാഡുകൾ വീതം ഓരോ മണ്ഡലത്തിലും ഉണ്ടാവും. 39 സ്റ്റാറ്റിക് സർവൈലൻസ് ടീമാണ് ജില്ലയിൽ പ്രവർത്തനനിരതരാവുന്നത്.

ഗോവ മുഖ്യമന്ത്രിയായി ബിജെപി നേതാവ് പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്തു! സത്യപ്രതിജ്ഞ രാത്രി 2മണിക്ക്

വീഡിയോ സർവൈലൻസ് ടീം 13 മണ്ഡലങ്ങളിലായി ഓരോന്നു വീതം ഉണ്ടാവും. എല്ലാ സ്‌ക്വാഡുകളുടെയും പൂർണമായ വിന്യാസം ജില്ലയിൽ ഉടനീളം ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ അറയിച്ചു.അനധികൃതമായി കൈവശം വെക്കുന്ന പണം, മദ്യം, ആയുധങ്ങൾ തുടങ്ങിയവ കണ്ടെത്തുകയാണ് സ്റ്റാറ്റിക് സർവയ്‌ലൈൻസ് ടീമിന്റെ ദൗത്യം. പരിശോധനയിൽ 50,000 ത്തിലധികം രൂപ കണ്ടെത്തിയാൽ പണം കണ്ടുകെട്ടി എക്‌സ്‌പെന്റിച്ചർ മോണിറ്ററിംഗ് സെല്ലിൽ ഹാജരാക്കും. പിന്നീട് രേഖകൾ ഹാജരാക്കുന്ന മുറയ്ക്ക് പിടുച്ചെടുക്കപ്പെട്ട പണം ഉടമസ്ഥന് കൈമാറും. ഇതിനായി ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ച് പരിശോധന നടത്തും. പരിശോധന നടപടികൾ വീഡിയോയിൽ ചിത്രീകരിക്കും.

evm-image-16

അനധികൃതമായി സൂക്ഷിച്ച പണവും മദ്യവും മറ്റ് വസ്തുക്കളും കണ്ടെത്തി പിടിച്ചെടുക്കുകയാണ് ഫ്‌ളൈംഗ് സ്‌ക്വാഡിന്റെ ദൗത്യം. തെരഞ്ഞെടുപ്പ് പ്രചാരണം, ബോർഡ്, ബാനർ, തുടങ്ങി പ്രചരണ മാർഗ്ഗങ്ങളും പരിപാടികളും വീഡിയോയിൽ ചിത്രീകരിക്കുകയാണ് വീഡിയോ സർവെയ്‌ലൻസ് ടീമിന്റെ ചുമതല. പിന്നീട് ഈ വീഡിയോ വഴി സ്ഥാനാർത്ഥിയുടെ തെരഞ്ഞടുപ്പ് ചെലവ് കണക്കാക്കും.


ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ജില്ലാ ഫിനാൻസ് ഓഫിസർ എം.കെ.രാജൻ ക്ലാസെടുത്തു. ജില്ലയിലെ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകൻ ഡോ.ആർ.എൽ.ദീപക്, അസിസ്റ്റന്റ് അക്കൗണ്ടൻസ് ഓഫിസർമാരും മണ്ഡലങ്ങളിലെ ചെലവ് നിരീക്ഷകരുമായ എ.കെ.ധനേശൻ, കെ.പി.ജയദേവ്, എ.കെ.കൃഷ്ണദാസ്, സി.കൃഷ്ണൻ, കെ.എം.മധുസൂദനൻ, ഇ.പ്രഭാകരൻ, വി.പി.പ്രഭാകരൻ, ബി.വിനോദ്കുമാർ എന്നിവർ പ്രസംഗിച്ചു.

Kozhikode
English summary
39 flying squads in kozhikkode to analyse election preparations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X