കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 4 പേര്‍ക്ക്; 2 പേര്‍ക്ക് രോഗമുക്തി

Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ച ഇന്ന് കോഴിക്കോട് ജില്ലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് നാല് പോസിറ്റീവ് കേസുകള്‍. കണ്ണൂരില്‍ ചികിത്സയിലുള്ള ഒരു കോഴിക്കോട് സ്വദേശിയും കോഴിക്കോട് ചികിത്സയിലുള്ള ഒരു കാസര്‍ഗോഡ് സ്വദേശിയും രോഗമുക്തി നേടുകയും ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ വിദേശത്ത് നിന്നും ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നവരാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ ഇങ്ങനെ..

1) കൊടുവള്ളി സ്വദേശി (41 വയസ്സ്). മെയ് 29 ന് മുംബൈയില്‍ നിന്ന് ട്രെയിനില്‍ എത്തി. കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ ഒന്നിന് നടത്തിയ സ്രവ പരിശോധനയില്‍ പോസിറ്റീവ് ആയി. ചികിത്സയ്ക്കായി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട് ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലേക്ക് (എഫ്.എല്‍.ടി.സി) മാറ്റി.

2) മാവൂര്‍ സ്വദേശി (26) ദുബായ്- കരിപ്പൂര്‍ വിമാനത്തില്‍ മെയ് 23 ന് എത്തി. ജൂണ്‍ ഒന്നിന് സ്രവപരിശോധന നടത്തി പോസിറ്റീവ് ആയി. ചികിത്സയ്ക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.

coronavirus

3) അത്തോളി സ്വദേശി (42). ദുബായ്-കരിപ്പൂര്‍ വിമാനത്തില്‍ മെയ് 23 ന് എത്തി. ജൂണ്‍ ഒന്നിന് സ്രവപരിശോധന നടത്തി പോസിറ്റീവ് ആയി. ചികിത്സയ്ക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.

4) കോട്ടൂളി സ്വദേശി (82). അര്‍ബുദത്തിന് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുന്ന വ്യക്തിയാണ്. ജൂണ്‍ 2 ന് മെഡിക്കല്‍ കോളേജില്‍ സ്രവപരിശോധന നടത്തി പോസിറ്റീവായി.

ജില്ലയ്ക്ക് അകത്തും പുറത്തുമായി ഇപ്പോള്‍ 48 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലുണ്ട്. ഇതില്‍ 18 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 26 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും 2 പേര്‍ കണ്ണൂരിലും ഒരു എയര്‍ഇന്ത്യാ ജീവനക്കാരി മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

കൂടാതെ ഒരു മലപ്പുറം സ്വദേശിയും 2 വീതം കാസര്‍ഗോഡ്, വയനാട്, കണ്ണൂര്‍ സ്വദേശികളും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരു തൃശൂര്‍ സ്വദേശി എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററിലും ചികിത്സയിലുണ്ട്. കണ്ണൂര്‍ ജില്ലയിലെ 6 പോസിറ്റീവ് കേസുകള്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

Recommended Video

cmsvideo
05-06-2020, സിറ്റി റൗണ്ടപ്പ്; കോഴിക്കോട് മെഡിക്കൽ കോളേജിലെ എച്ച്ഐവി പരിശോധന ലാബിന് ദേശീയ അംഗീകാരം; കൂടുതൽ വാർത്തകൾ....

ഡികെ ശിവകുമാറിന്റെ കിടിലൻ നീക്കം; വിമതരുടെ 'ഘർ വാപസി', ഒപ്പം ബിജെപി നേതാക്കളും,12 അംഗ കമ്മിറ്റിഡികെ ശിവകുമാറിന്റെ കിടിലൻ നീക്കം; വിമതരുടെ 'ഘർ വാപസി', ഒപ്പം ബിജെപി നേതാക്കളും,12 അംഗ കമ്മിറ്റി

ഉദ്യോഗസ്ഥനെ ചെരിപ്പ് കൊണ്ടടിച്ച് ബിജെപി നേതാവ് സോണാലി ഫോഗട്ട്! വീഡിയോ വൈറൽ, വിവാദം!ഉദ്യോഗസ്ഥനെ ചെരിപ്പ് കൊണ്ടടിച്ച് ബിജെപി നേതാവ് സോണാലി ഫോഗട്ട്! വീഡിയോ വൈറൽ, വിവാദം!

 രോഗമുക്തിയിൽ ഇന്ത്യ ആഗോളതലത്തിൽ എട്ടാമത്: രോഗികളുടെ എണ്ണത്തിൽ ഏഴാമത്, വ്യാഴാഴ്ച മാത്രം 9889 കേസുകൾ! രോഗമുക്തിയിൽ ഇന്ത്യ ആഗോളതലത്തിൽ എട്ടാമത്: രോഗികളുടെ എണ്ണത്തിൽ ഏഴാമത്, വ്യാഴാഴ്ച മാത്രം 9889 കേസുകൾ!

Kozhikode
English summary
4 more covid positive case conformed in kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X