• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കോഴിക്കോട് 4 പേര്‍ക്ക് കൂടി കോവിഡ്; 6 എയര്‍ ഇന്ത്യ ജീവനക്കാരടക്കം 7 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 4 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അതേസമയം ആറ് എയര്‍ ഇന്ത്യ ജീവനക്കാരടക്കം ഏഴ് പേര്‍ രോഗ മുക്തി നേടിയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രി വി അറിയിച്ചു. മൂന്ന് അഴിയൂര്‍ സ്വദേശികളും ഒരു ഏറാമല സ്വദേശിയുമാണ് പോസിറ്റീവായത്. നാല് പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കണ്ണൂരിലെ ആറ് എയര്‍ഇന്ത്യാ ജീവനക്കാരും കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന 33 വയസ്സുള്ള ഫറോക്ക് സ്വദേശിയും ഇന്ന് രോഗമുക്തി നേടി.

ഇന്ന് കോവിഡ് സ്ഥിരീകരിച്ച ആദ്യത്തെ അഴിയൂര്‍ സ്വദേശി (36 വയസ്സ്) മെയ് 28 ന് ചെന്നൈയില്‍ നിന്ന് ബസില്‍ യാത്രചെയ്ത് 29 ന് അഴിയൂരിലെ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. സ്രവപരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തുകയായിരുന്നു. അഴിയൂര്‍ സ്വദേശികളായ മറ്റ് രണ്ട് പേര്‍ (49, 57 വയസ്സ്) മെയ് 21 ന് കാറില്‍ ഗുജറാത്തില്‍ നിന്ന് യാത്ര പുറപ്പെട്ട് 23 ന് അഴിയൂരിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.

കോവിഡ് സ്ഥിരീകരിച്ച നാലാമത്തെ വ്യക്തിയായ ഏറാമല സ്വദേശി (38) മെയ് 27 ന് കാറില്‍ ചെന്നൈയില്‍ നിന്നു യാത്ര പുറപ്പെട്ട് ഏറാമലയിലെ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു സ്രവപരിശോധനയില്‍ പോസിറ്റീവായി. ചികിത്സയ്ക്കായി നാലു പേരെയും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്.

ഇതോടെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 96 ആയി. 44 പേര്‍ രോഗമുക്തി നേടി. ഒരാള്‍ മരണപ്പെട്ടു. ഇപ്പോള്‍ 51 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില്‍ 20 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 27 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 2 പേര്‍ കണ്ണൂരിലും ഒരു എയര്‍ഇന്ത്യ ജീവനക്കാരി മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

cmsvideo
    06-06-2020, സിറ്റി റൗണ്ടപ്പ്; കോഴിക്കോട് ജില്ലയിൽ 360 പൊതുപഠനകേന്ദ്രങ്ങൾ സജ്ജമാക്കുന്നു; കൂടുതൽ വാർത്തകൾ.....

    കൂടാതെ ഒരു മലപ്പുറം സ്വദേശിയും രണ്ട് വീതം കാസര്‍ഗോഡ്, വയനാട്, കണ്ണൂര്‍ സ്വദേശികളും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരു തൃശൂര്‍ സ്വദേശി എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററിലും ചികിത്സയിലുണ്ട്.

    ഇന്ന് 414 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 6663 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 6387 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 6291 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 276 പേരുടെ ഫലം ലഭിക്കാനുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

    Kozhikode

    English summary
    4 more covid case conformed in kozhikode, 7 recovered
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more