കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് 4 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; എല്ലാവരും വിദേശത്ത് നിന്ന് വന്നവര്‍

Google Oneindia Malayalam News

കോഴിക്കോട്: ജില്ലയില്‍ ഇന്ന് നാല് പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച നാല് പേരും വിദേശത്ത് നിന്നും വന്നവരാണ്. ജൂണ്‍ അഞ്ചിന് അബുദാബിയില്‍ നിന്നു ദുബായി വഴി കൊച്ചിയിലെത്തിയ ചാലിയം സ്വദേശി (23), ജൂണ്‍ 11 ന് കുവൈത്തില്‍ നിന്നു കരിപ്പൂരിലെത്തിയ കൊയിലാണ്ടി കടലൂര്‍ സ്വദേശി (50), മേയ് 19 ന് സൗദിയില്‍ നിന്നു കരിപ്പൂരിലെത്തിയ ചാത്തമംഗലം മലയമ്മ സ്വദേശി (49), ജൂണ്‍ 2 ന് അബുദാബിയില്‍ നിന്നു കരിപ്പൂരിലെത്തി. സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ താമരശ്ശേരിയിലെ കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന നാദാപുരം കുമ്മങ്കോട് സ്വദേശി (35) എന്നിവര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

കണ്ണൂരില്‍ ചികിത്സയിലുള്ള രണ്ട് പേര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് രോഗമുക്തി നേടിയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രി വി. അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന വടകര സ്വദേശി (39), ചാലപ്പുറം സ്വദേശി (42), കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മാവൂര്‍ സ്വദേശി (അഞ്ച് വയസ്സ്), നരിപ്പറ്റ സ്വദേശിനി (30) എന്നിവരാണ് ഇന്ന് രോഗ മുക്തി നേടിയത്.

 coronavirus-

ജില്ലയില്‍ ഇന്ന് പുതുതായി വന്ന 1468 പേര്‍ ഉള്‍പ്പെടെ 11279 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 36,267 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 32 പേര്‍ ഉള്‍പ്പെടെ 191 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 121 പേര്‍ മെഡിക്കല്‍ കോളേജിലും 70 പേര്‍ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 21 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.

ഇന്ന് വന്ന 393 പേര്‍ ഉള്‍പ്പെടെ ആകെ 3341 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 461 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററുകളിലും 2815 പേര്‍ വീടുകളിലും 65 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 128 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 1707 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സ്‌ക്രീനിംഗ്, ബോധവല്‍ക്കരണം, ശുചിത്വപരിശോധന തുടങ്ങിയ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 9 പേര്‍ക്ക് ഇന്ന് കൗണ്‍സലിംഗ് നല്‍കി. 129 പേര്‍ക്ക് ഫോണിലൂടെയും സേവനം നല്‍കി. 2378 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 9204 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തിയതായും ആരോഗ്യ വകുപ്പ് അറിയിച്ചു.

Recommended Video

cmsvideo
12-06-2020, സിറ്റി റൗണ്ടപ്പ്; ഡ്രൈവിങ് സ്കൂളുകളോട് സർക്കാർ കാണിക്കുന്നത് കടുത്ത വിവേചനം; കൂടുതൽ വാർത്തകൾ.....

Kozhikode
English summary
4 more covid case conformed in kozhikode today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X