കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

41 പേരെ ക്രിമിനല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി: കോഴിക്കോട് ഓപ്പറേഷന്‍ റേഞ്ചർ ശക്തമാക്കുന്നു

Google Oneindia Malayalam News

കോഴിക്കോട്: ഗുണ്ടകളെ അടിച്ചമര്‍ത്തുന്നതിന്‍റെ ഭാഗമായി കേരള പൊലീസ് ആരംഭിച്ച ഓപ്പറേഷന്‍ റേഞ്ചര്‍ കോഴിക്കോട് ജില്ലയിലും ശക്തമാക്കുന്നു. കോഴിക്കോട് സിറ്റിയിലും റൂറല്‍ പരിധിയിലുമായി നാല്‍പ്പത്തി ഒന്നുപേരുടെ പട്ടിക പൊലീസ് തയാറാക്കി. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ അനുവദിച്ച ഇളവില്‍ ജാമ്യത്തിലിറങ്ങിയ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ വേഗത്തില്‍ ജയിലിലേക്ക് മടക്കി വിളിക്കുകയാണ്.

നിതീഷിലുള്ള വിശ്വാസം നഷ്ടമായി; ജെഡിയുവിനുള്ള മുസ്ലിം പിന്തുണ കുറയുന്നു, നേട്ടമാക്കാന്‍ യുപിഎ സഖ്യംനിതീഷിലുള്ള വിശ്വാസം നഷ്ടമായി; ജെഡിയുവിനുള്ള മുസ്ലിം പിന്തുണ കുറയുന്നു, നേട്ടമാക്കാന്‍ യുപിഎ സഖ്യം

നഗരപരിധിയിലെ ആറ് സ്റ്റേഷനുകളിലായി ഇരുപത്തി മൂന്നുപേരാണ് ഗുണ്ടാപ്പട്ടികയിലുള്ളത്. റൂറലില്‍ ഏഴ് സ്റ്റേഷനുകളിലായി പതിനെട്ടുപേരും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്ഥിരം പ്രശ്നക്കാരേയും കൊലപാതകം, ക്വട്ടേഷന്‍, കവര്‍ച്ച എന്നിവയില്‍ പ്രതികളായവര്‍ പ്രത്യേക നിരീക്ഷണത്തിലാണ്. രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ തുടര്‍ച്ചയായി പ്രതികളാവുന്നവരും ലഹരി ഇടപാടിലെ സ്ഥിരം ഇടപാടുകാരും ഈ പട്ടികയില്‍ ഉള്‍പ്പെടും.

jeepa

Recommended Video

cmsvideo
കോഴിക്കോട്; ഓപ്പറേഷൻ റേഞ്ചറുടെ ഭാഗമായി കോഴിക്കോട് 41 ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കി

മറ്റ് ജില്ലകളിലെ വിവിധ സ്റ്റേഷനുകളില്‍ കേസില്‍പ്പെട്ട് ഒളിച്ച് കഴിയുന്ന കോഴിക്കോട്ടുകാരുടെ വിവരങ്ങളും പരിശോധിക്കുന്നുണ്ട്. സിഐമുരുടെ നേതൃത്വത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ജില്ലാ അടിസ്ഥാനത്തിലുള്ള ഗുണ്ടാ പട്ടിക്ക ഇരുപതിന് മുന്‍പായി പൊലീസ് മേധാവിക്ക് കൈമാറും. തൃശൂര്‍ ജില്ലയിലും പൊലീസ് നടപടികള്‍ ശക്തമാക്കുകയാണ്. സിറ്റി പരിധിയില്‍ ഇന്ന് ഒരാള്‍ക്കെതിരെ കാപ്പ ചുമത്തി. കൊലപാതക കേസുകളിലടക്കം പ്രതിയായ തൃശൂര്‍ സ്വദേശി വിവേകിനെയാണ് ഈസ്റ്റ് പൊലീസ് കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്.

Kozhikode
English summary
41 people included in criminal list: Operation Ranger strengthens in Kozhikode district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X