കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഷിഗെല്ല ഭീതി ഉയരുന്നു: കോഴിക്കോട് 45 പേർക്ക് രോഗലക്ഷണം, രോഗവ്യാപനം വെള്ളത്തിലൂടെയെന്ന് റിപ്പോർട്ട്

Google Oneindia Malayalam News

കോഴിക്കോട്: ഷിഗെല്ല രോഗം പടരുന്നതിനിടെ അതീവ ജാഗ്രതയുമായി ആരോഗ്യവകുപ്പ്. രോഗ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തവരുടെ എണ്ണവും ഇതോടെ 50 കടന്നിട്ടുണ്ട്. കോഴിക്കോട് കോട്ടാംപറമ്പിൽ പതിനൊന്ന് വയസുള്ള കുട്ടിയാണ് ഷിഗെല്ല രോഗം ബാധിച്ച് മരമണടഞ്ഞത്. ഇതോടെയാണ് ആരോഗ്യവകുപ്പും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയത്. അതീവ ജാഗ്രത പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പ്രദേശത്തെ കിണറുകൾ കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പ് അണിനശീകരണവും നടത്തിയിരുന്നു.

കൊവിഡ്‌ വ്യാപനം; ക്ഷേത്രങ്ങളിലെ ഉത്സവാഘോഷങ്ങള്‍ ഒഴിവാക്കിയാതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌കൊവിഡ്‌ വ്യാപനം; ക്ഷേത്രങ്ങളിലെ ഉത്സവാഘോഷങ്ങള്‍ ഒഴിവാക്കിയാതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌

കോഴിക്കോട് ജില്ലയിലെ ഫറോക്ക്, പെരുവയൽ, കടലുണ്ടി, വാഴൂർ എന്നിവിടങ്ങളിലും കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആദ്യം ചെലവൂർ, മുണ്ടിക്കൽ താഴം എന്നിവിടങ്ങളിലായി നാല് കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ വീടുകൾ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. കഴിഞ്ഞ ദിവസം മുണ്ടിക്കൽത്താഴം, ചെലവൂർ മേഖലയിലായി 25 പേർക്ക് ഇതിനകം രോഗലക്ഷങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ കോട്ടാം പറമ്പ് മേഖലയിൽ ഷിഗെല്ല ബാക്ടീരിയയുടെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രധാനമായും അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളാണ് ഇവിടെ രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടതോടെ ചികിത്സയിൽ കഴിഞ്ഞുവരുന്നത്.

shigellainfection5-1

കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളിൽ ഷിഗെല്ല രോഗബാധയുണ്ടായത് വെള്ളത്തിലൂടെയാണെന്നാണ് പ്രാഥമിക പഠനറിപ്പോർട്ട്. കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗമാണ് പ്രാഥമിക വിഭാഗം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്.

മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും രോഗം ബാധിച്ചവരുമായുള്ള സമ്പർക്കം മുഖേനയും ഷിഗെല്ല രോഗം പടരാമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിവരം. കടുത്ത പനിയും വയറുവേദനയും, വിസർജ്യത്തിൽ രക്തം കലരുന്നതും ഛർദ്ദിയും വയറിളക്കവുമാണ് രോഗലക്ഷണങ്ങൾ. രോഗം ബാധിച്ചവരുമായി നേരിട്ട് സമ്പർക്കത്തിൽ വന്നാൽ ഏഴ് ദിവസത്തിനുള്ളിൽ തന്നെ രോഗ ലക്ഷണങ്ങളും പ്രകടമായിത്തുടങ്ങുമെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാണിക്കുന്നു. കൈകൾ വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം വ്യക്തിശുചിത്വം പാലിക്കുക, ചൂടോടെയുള്ള ഭക്ഷണം കഴിക്കുക, തിളപ്പിച്ചാറിയ വെള്ളം കുടിക്കുക എന്നിവയാണ് ആരോഗ്യവകുപ്പ് നിർദേശിക്കുന്ന പ്രതിരോധമാർഗ്ഗങ്ങൾ. കുടലിനെയാണ് രോഗാണു ബാധിക്കുന്നതെന്നാണ് ആശങ്കയുയർത്തുന്ന മറ്റൊരു വസ്തുുത. മുതിർന്നവരേക്കാൾ കുട്ടികളിലാണ് രോഗം ഗുരുതരമായി ബാധിക്കുന്നതെന്നും ആശങ്കയ്ക്ക് വഴിവെക്കുന്നു.

കളമറിഞ്ഞ് കളിച്ച് മുസ്ലീം ലീഗ്; കോണ്‍ഗ്രസ് നേതൃമാറ്റത്തില്‍ അഭിപ്രായം പറയുമെന്ന് കുഞ്ഞാലിക്കുട്ടി, ഇടപെടില്ലകളമറിഞ്ഞ് കളിച്ച് മുസ്ലീം ലീഗ്; കോണ്‍ഗ്രസ് നേതൃമാറ്റത്തില്‍ അഭിപ്രായം പറയുമെന്ന് കുഞ്ഞാലിക്കുട്ടി, ഇടപെടില്ല

ശോഭ സുരേന്ദ്രനെതിരെ ബിജെപി സംസ്ഥാന നേതൃത്വം; മതിയായ കാരണങ്ങളില്ലാതെ വിട്ടു നില്‍ക്കുന്നെന്ന്‌ വിമര്‍ശനംശോഭ സുരേന്ദ്രനെതിരെ ബിജെപി സംസ്ഥാന നേതൃത്വം; മതിയായ കാരണങ്ങളില്ലാതെ വിട്ടു നില്‍ക്കുന്നെന്ന്‌ വിമര്‍ശനം

ഇടുക്കിയില്‍ കോണ്‍ഗ്രസിനെതിരെ ഘടക കക്ഷികള്‍; വിമതര്‍ക്കെതിരെ നടപടി എന്ന് ഡിസിസിഇടുക്കിയില്‍ കോണ്‍ഗ്രസിനെതിരെ ഘടക കക്ഷികള്‍; വിമതര്‍ക്കെതിരെ നടപടി എന്ന് ഡിസിസി

Kozhikode
English summary
45 People shows syptoms of Shigella bacteria in Kozhikkode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X