ബന്ധുക്കളെ ഉപേക്ഷിച്ചനാടുവിട്ടയാളെ കുറ്റിപ്പുറത്ത് കണ്ടെത്തി; എറണാകുളം സ്വദേശിയായ 64 കാരനെ കണ്ടെത്തിയത് അവശനിലയിൽ!
മലപ്പുറം: നാല്‍പത് വര്‍ഷര്‍ക്ക് മുമ്പ് നാട് വിട്ട എറണാംകുളം സ്വദേശിയെ അവശനിലയില്‍ കുറ്റിപ്പുറത്ത് കണ്ടെത്തി. 40 വര്‍ഷത്തിലേറെയായി ബന്ധുക്കളെയും, നാട്ടുകാരെയും ഉപക്ഷേച്ചിച്ച് നാടുവിട്ടു പോന്ന എറണാംകുളം നെച്ചൂര്‍ പിറവം സ്വദേശി പെരുമറ്റത്തില്‍ ബാലന്റെ മകന്‍ കൃഷ്ണന്‍കുട്ടി(64)നെയാണ് ചൊവ്വാഴ്ച അവശനിലയില്‍ കുറ്റിപ്പുറത്ത് വച്ച് കണ്ടെത്തിയത്.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ അരവിന്ദന്‍, ശ്രീനി എന്നിവരുടെ നേതൃത്വത്തില്‍ കുറ്റിപ്പുറം പോലീസ് കൃഷ്ണണ്‍കുട്ടിയെ കുറ്റിപ്പുറം ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കിയ ശേഷം സേ്റ്റഷനില്‍ കൊണ്ടുവരികയായിരുന്നു. തുടര്‍ന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ രമേഷിന്റെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് കൃഷ്ണന്‍കുട്ടി നാല്‍പത് വര്‍ഷം മുമ്പ് എറണാംകുളത്ത് നിന്ന് നാട് വിട്ടതാണെന്ന് തിരിച്ചറിഞ്ഞത്.

ബന്ധുക്കളെ കണ്ടെത്തിയ പോലീസ് ഇന്നലെ രാവിലെ സേ്റ്റഷനില്‍ വെച്ച് കൃഷ്ണന്‍കുട്ടിയെ ബന്ധുക്കളെ ഏല്‍പിക്കുകയായിരുന്നു. അവിവാഹിതനായ കൃഷ്ണന്‍കുട്ടി പല സ്ഥലങ്ങളിലും കാല്‍ നടയായിട്ടാണ് സഞ്ചരിച്ചിരുന്നത്. കുറച്ച് കാലം കുടകില്‍ ജോലി ചെയ്തിരുന്നതായും പറയുന്നു. പതിറ്റാണ്ടുകള്‍ക്ക് ശേഷം കൃഷ്ണന്‍കുട്ടിയെ കണ്ടെത്തിയ സന്തോഷത്തിലാണ് കൃഷ്ണന്‍കുട്ടിയുടെ ബന്ധുക്കള്‍.
40 വര്‍ഷത്തിലേറെയായി ബന്ധുക്കളെയും, നാട്ടുകാരെയും ഉപക്ഷേച്ചിച്ച് നാടുവിട്ടു പോന്ന കൃഷ്ണന്‍കുട്ടി(64)വിവാഹം കഴിച്ചിട്ടില്ലെങ്കിലും സഹോദരന്‍മാരടങ്ങിയ ബന്ധുക്കള്‍ ഏറെ സന്തോഷത്തോടെയാണു തിരിച്ചുകൊണ്ടുപോയത്. 64വയസ്സുകാരനായ കൃഷ്ണന്‍കുട്ടിക്ക് വാര്‍ധക്യസഹചമായ അസുഖങ്ങള്‍ വന്നുതുടങ്ങിയിട്ടുണ്ട്, പ്രായമായെങ്കിലും അവസാനം സ്വന്തംനാട്ടിലേക്കു തിരിച്ചുപോകുകയായിരുന്നു കൃഷ്ണന്‍കുട്ടിയും.












Click it and Unblock the Notifications