കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രണ്ട് ദിവസത്തിനിടെ 48 രോഗികള്‍, ആകെ 184; കക്കോടി പഞ്ചായത്തില്‍ കൊവിഡ് വ്യാപനം രൂക്ഷം

Google Oneindia Malayalam News

കോഴിക്കോട്: ജില്ലയിലെ കക്കോടി പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷമാവുന്നു. രണ്ട് ദിവസത്തിനിടെ 48 പേർക്കാണ് പഞ്ചായത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്. രോഗവ്യാപനം ഈ നിലയില്‍ വര്‍ധിക്കുകയാണെങ്കില്‍ ക്രിട്ടിക്കല്‍ കണ്ടെന്‍മെന്‍റ് സോണായി പഞ്ചായത്തിനെ പ്രഖ്യാപിച്ചേക്കുമെന്നാണ് അധികൃതര്‍ നല്‍കുന്നത്. പഞ്ചായത്തില്‍ രോഗ വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്. പഞ്ചായത്തില്‍ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 184 ആണ്.

യുഡിഎഫ് ദുര്‍ബലപ്പെടുകയും ഇടത് ശക്തമാവുകയും ചെയ്യും; ജോസിന്‍റെ തീരുമാനം തങ്ങളുടെ വിജയം: ആന്‍റണി രാജുയുഡിഎഫ് ദുര്‍ബലപ്പെടുകയും ഇടത് ശക്തമാവുകയും ചെയ്യും; ജോസിന്‍റെ തീരുമാനം തങ്ങളുടെ വിജയം: ആന്‍റണി രാജു

Recommended Video

cmsvideo
കോഴിക്കോട്: കക്കോടി പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷം; രണ്ട് ദിവസത്തിനിടെ 48 പേർക്ക് കോവിഡ്

രോഗം സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗം പേര്‍ക്കും സംമ്പര്‍ക്കത്തിലൂടെയാണ് വ്യാപനം ഉണ്ടായിരിക്കുന്നത്. ഇതില്‍ 61 പേര്‍ വീടുകളിലാണ് ചികിത്സയില്‍ കഴിയുന്നത്. പഞ്ചായത്തിലെ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ 10 മണി മുതല്‍ ആറ് മണിവരേയും ചിക്കന്‍ സ്റ്റാള്‍, മീന്‍ മാര്‍ക്കറ്റ് എന്നിവ രാവിലെ 7 മണിമുതല്‍ ഉച്ചയക്ക് രണ്ട് മണിവരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു.

 coronavirus2-

പഞ്ചായത്ത് കേന്ദ്രീകരിച്ച് കക്കോടി മുക്ക്, എംഇഎസ് കോളേജ് , പ്രിന്‍സ് ഓഡിറ്റോറിയം എന്നിവിടങ്ങളില്‍ നിലവില്‍ ഫസ്റ്റ് ലൈന്‍ ട്രീന്‍റ് മെന്‍റ് സെന്‍ററുകള്‍ പ്രവര്ത്തിക്കുന്നുണ്ട്. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചതിനാല്‍ ഗതാഗതങ്ങള്‍ക്കും പൂര്‍ണ്ണ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാഷണല്‍ ഹൈവേ, സംസ്ഥാന ഹൈവേ എന്നിവടങ്ങളില്‍ മാത്രാമാണ് വാഹനങ്ങള്‍ക്ക് അനുമതി നല്‍കിയത്. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനം നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Kozhikode
English summary
48 patients in two days, total 184; covid spread in Kakkodi panchayath is severe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X