കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് ജിലയ്യില്‍ ഇന്ന് രണ്ട് കൊവിഡ് മരണം; രോഗബാധയേറ്റത് 57 പേര്‍ക്ക്

Google Oneindia Malayalam News

കോഴിക്കോട്: ജില്ലയിൽ ഇന്ന് 57 പോര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2 പേര്‍ മരിക്കുകയും 8 പേര്‍ക്ക് രോഗമുക്തി നേടാനും സാധിച്ചു. വിദേശത്ത്നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ ആറും, ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 3 ഉം സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ - 43 ഉം ആണ്.

ഇപ്പോള്‍ 606 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില്‍ 146 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 182 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 192 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. യിലും 34 പേര്‍ ഫറോക്ക് എഫ്.എല്‍.ടി. സി യിലും 38 പേര്‍ എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. യിലും 6 പേര്‍ സ്വകാര്യ ആശുപത്രിയിലും 3 പേര്‍ കണ്ണൂരിലും, 2 പേര്‍ മലപ്പുറത്തും, തിരുവനന്തപുരം, എറണാകുളം, കാസര്‍കോഡ് ജില്ലകളിലായി ഓരോ പേര്‍ വീതവും ചികിത്സയിലാണ്. ഇതുകൂടാതെ ഒരു മലപ്പുറം സ്വദേശി, ഒരു കൊല്ലം സ്വദേശി, ഒരു ആലപ്പുഴ സ്വദേശി, ഒരു കണ്ണൂര്‍ സ്വദേശി, രണ്ട് വയനാട് സ്വദേശികളും എഫ്.എല്‍.ടി.സി യിലും രണ്ട് തൃശൂര്‍ സ്വദേശികളും, ഒരു കൊല്ലം സ്വദേശിയും ഒന്‍പത് മലപ്പുറം സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും മൂന്ന് വയനാട് സ്വദേശികളും ഒരു പത്തനംതിട്ട സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജിലും രണ്ട് മലപ്പുറം സ്വദേശികളും, രണ്ട് വയനാട് സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും ഫറോക്ക് എഫ്.എല്‍.ടി. സി യിലും ഒരു കണ്ണൂര്‍ സ്വദേശി സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

മരണം -
1. ബഷീര്‍ (53) കാര്യപ്പറമ്പത്ത് തളിക്കര തളിയില്‍, കായക്കൊടി, കുറ്റ്യാടി സ്വദേശി, എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ അര്‍ബുദത്തിനു ചികില്‍സയിലായിരുന്നു. സ്രവ പരിശോധനയില്‍ പോസിറ്റാവായതിനെ തുടര്‍ന്ന്എറണാകുളം ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും അവിടെ വെച്ച് ജൂലൈ - 25ന് വൈകുന്നേരം മരണപ്പെടുകയും ചെയ്തു.

2. ഷാഹിദ (53) സിവില്‍ സ്റ്റേഷന്‍ കോഴിക്കോട് - അസുഖ ബാധിതയായതിനെ തുടര്‍ന്ന് വീട്ടില്‍ കിടപ്പിലായ ഇവര്‍ ജൂലൈ - 25ന് മരണപ്പെടുകയും തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരണപ്പെട്ട റുഖിയാബിയുടെ മകളാണ്.

Recommended Video

cmsvideo
26-07-2020,കോവിഡ് അപ്ഡേറ്റ്; കോഴിക്കോട് ജില്ലയിൽ 57 പേർക്ക് രോഗബാധ; 8 പേരുടെ ഫലം നെഗറ്റീവായി
coronavirus

കോഴിക്കോട് എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികളായ പുരുഷന്‍ (50), സ്ത്രി (51), ഓമശ്ശേരി സ്വദേശിനി (34), മരുതോംങ്കര സ്വദേശി (40), തലക്കുളത്തൂര്‍ സ്വദേശി (52), 22,42 വയസ്സുള്ള കൊയിലാണ്ടി സ്വദേശികള്‍, എന്‍.ഐ.ടി. എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്ന വടകര സ്വദേശി (31) എന്നിവര്‍ക്കാണ് രോഗം ഭേദമായത്.

ഇന്ന് 2,083 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 49,614 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 47,795 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 46,717 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 1,819 പേരുടെ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.

ഇന്ന് പുതുതായി വന്ന 567 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 11,787 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 75,208 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 103 പേര്‍ ഉള്‍പ്പെടെ 536 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 264 പേര്‍ മെഡിക്കല്‍ കോളേജിലും 139 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട് ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 92 പേര്‍ എന്‍.ഐ.ടി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും 29 പേര്‍ ഫറോക്ക് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും 12 പേര്‍ എന്‍.ഐ.ടി യിലെ മെഗാ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലുമാണ് നിരീക്ഷണത്തിലുള്ളത്. 161 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.

ഇന്ന് വന്ന 236 പേര്‍ ഉള്‍പ്പെടെ ആകെ 4,148 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 623 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും 3,463 പേര്‍ വീടുകളിലും 62 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 27 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 24,026 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
Image may contain: text that says "കൊവിഡ്9 ജാഗ്രത Covid 19 അതിജീവിക്കുക തന്നെ ചെയ്യും COVID 19 UPDATES കോഴിക്കോട് ജില്ല ல 26-07-2020 ഞായർ രോഗമുക്തരായവർ ചികിത്സയിലുള്ളവർ രോഗം സ്ഥിരീകരിച്ചവർ 57 സമ്പർക്കം വഴി 48 ഉറവിടമറിയാത്തവ 05 08 605 ഇതുവരെ സ്ഥിരീകരിച്ചവർ 1135 ഇതുവരെ മരണപ്പെട്ടവർ ഇതുവരെ രോഗമുക്തരായവർ 007 530 ഇതുവരെ പരിശോധിച്ച സാമ്പിളുകൾ 49614 CollectorK"

Kozhikode
English summary
57 more covid case confirmed in kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X