കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് 58 പേർക്ക് കൊവിഡ് ബാധ: 21 പേര്‍ക്ക് രോഗമുക്തി, നാദാപുരത്തും തൂണേരിയിലും രോഗികൾ കൂടുന്നു!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 58 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
ജൂലൈ 11 ന് തൂണേരി പഞ്ചായത്തില്‍ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജൂലൈ 13ന് തൂണേരി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ വെച്ച് നടത്തിയ പ്രത്യേക ആന്റിജന്‍ പരിശോധനയില്‍ നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 52, 66, 28, 49, 40, 24, 41, 62, 32, 35, 22 വയസ്സുള്ള തൂണേരി സ്വദേശിനികള്‍ക്ക് ചൊവ്വാഴ്ച കോഴിക്കോട് ജില്ലയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർക്ക് പുറമേ തൂണേരി സ്വദേശികളായ 27, 50, 40, 60, 40, 36, 67, 71, 60, 19, 43, 33, 48, 37, 50, 19, 49, 18, 43, 49, 56, 63, 50, 65, 70 എന്നീ പ്രായക്രമത്തിലുള്ളവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തൂണേരി സ്വദേശികളായ 4 വയസ്സുള്ള പെണ്‍കുട്ടി, 4 മാസം പ്രായമുള്ള ആണ്‍കുട്ടി, 6, 16 വയസ്സുള്ള ആണ്‍കുട്ടികള്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ വടകര മുന്‍സിപ്പാലിറ്റി (6 ,7, 8, 9 , 10, 11, 18, 19, 20, 29), തലക്കുളത്തൂര്‍ (16), വില്യാപ്പള്ളി (13, 14) എന്നീ പ്രദേശങ്ങളെ പുതിയ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.

കോട്ടയത്ത് കൊവിഡ് രോഗിക്കൊപ്പം സഞ്ചരിച്ചവർ വിവരമറിയിക്കാൻ മെഡിക്കൽ ഓഫീസറുടെ നിർദേശംകോട്ടയത്ത് കൊവിഡ് രോഗിക്കൊപ്പം സഞ്ചരിച്ചവർ വിവരമറിയിക്കാൻ മെഡിക്കൽ ഓഫീസറുടെ നിർദേശം

ആന്റിജൻ പരിശോധനയിൽ നാദാപുരം സ്വദേശികളായ 48, 18, 42, പ്രായക്രമത്തിലുള്ള പുരുഷന്‍മാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 40 വയസ്സുള്ള നാദാപുരം സ്വദേശിനി, 14 വയസ്സുള്ള ആണ്‍കുട്ടി നാദാപുരം സ്വദേശി, 21 വയസ്സുള്ള ചെക്യാട് സ്വദേശി, 47 വയസ്സുള്ള ചോറോട് സ്വദേശിനി, എന്നിവരെ ചികിത്സയ്ക്കായി എന്‍ഐടി എഫ്എല്‍ടിസി യിലേയ്ക്ക് മാറ്റിയിട്ടുണ്ട്. നാദാപുരം പഞ്ചായത്തില്‍ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജൂലൈ 13 ന് നാദാപുരം താലൂക്ക് ആശുപത്രിയില്‍ വെച്ച് നടത്തിയ പ്രത്യേക ആന്റിജന്‍ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നാദാപുരം സ്വദേശികളായ 65 കാരൻ, 52 വയസ്സുകാരായ രണ്ട് പേർ, 42 കാരി എന്നിവരെ ചികിത്സയ്ക്കായി എന്‍ഐടി എഫ്എല്‍ടിസി യിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

 corona1-1583

46 വയസ്സുള്ള തലക്കുളത്തൂര്‍ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജൂലൈ 10ന് കുവൈറ്റില്‍ നിന്നും വിമാനമാര്‍ഗ്ഗം കണ്ണൂരിലെത്തിയെ ഇദ്ദേഹത്തെ ലക്ഷണങ്ങളെ തുടര്‍ന്ന് കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു.
22 വയസ്സുള്ള കല്ലായി, കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി, ജൂലൈ 11 ന് മീഞ്ചന്ത പ്രദേശത്ത് പോസിറ്റീവായ ആളുമായി സമ്പര്‍ക്കത്തില്‍ വന്ന ആളാണ്. രോഗലക്ഷണങ്ങളെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച് സ്രവം
പരിശോധന നടത്തിയോതോടെയാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞ് വരികയാണ്.

19 വയസ്സുള്ള കല്ലായി, കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജൂലൈ 5 ന് രോഗം സ്ഥിരീകരിച്ച ആളുമായി ഇവർ സമ്പര്‍ക്കത്തില്‍ വന്നിരുന്നു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ജൂലൈ 10 ന് സ്രവസാമ്പിള്‍ എടുത്തു പരിശോധന നടത്തിയതോടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിൽ കഴിഞ്ഞുവരികയാണ് ഇവർ. രോഗം സ്ഥിരീകരിച്ച 43 വയസ്സുള്ള തിക്കോടി സ്വദേശി ജൂണ്‍ 11 ന് കുവൈറ്റില്‍ നിന്നും വിമാന മാര്‍ഗ്ഗം കൊച്ചിയിലെത്തിയ ആളാണ്. കോഴിക്കോട് കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഇദ്ദേഹം തുടര്‍ന്ന് വീട്ടിലെത്തി നിരീക്ഷണം തുടര്‍ന്നു. ജൂലൈ 12 ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് സ്രവ സാമ്പിള്‍ എടുത്ത് പരിശോധന
നടത്തിയതോടെ ഫലം പോസിറ്റീവാകുയായിരുന്നു. ഇതോടെ ഇദ്ദേഹത്തെ ചികിത്സയ്ക്കായി എഫ്എല്‍ടിസിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ച 45 വയസ്സുള്ള നല്ലളം നിവാസി ജൂലൈ 9 ന് കൊളത്തറയില്‍ പോസിറ്റീവായ
വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്ന വ്യക്തിയാണ്. ജൂലൈ 13 ന് ബീച്ചാശുപത്രിയില്‍ സ്രവം പരിശോധനയ്ക്ക് നല്‍കിയതോടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ ഇദ്ദേഹത്തെയും ചികിത്സയ്ക്കായി എഫ്എല്‍ടിസി യിലേയ്ക്ക് മാറ്റിയിട്ടുണ്ട്. 29 വയസ്സുള്ള ദമ്പതികള്‍ കാവിലുംപാറ സ്വദേശികള്‍ക്കും ഇന്ന് കോഴിക്കോട് ജില്ലയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജൂണ്‍ 30 ന് ഖത്തറില്‍ നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോടെത്തി. കോഴിക്കോട് കൊറോണ കെയര്‍ സെന്ററില്‍ എത്തി നിരീക്ഷണത്തിലായിരുന്നു. ജൂലൈ 13 ന് കൊറോണ കെയര്‍ സെന്ററില്‍ വെച്ച് നടത്തിയ സ്രവ പരിശോധനയില്‍ സ്രവസാമ്പിള്‍ എടുക്കുകയും പരിശോധന ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി എന്‍ഐടി എഫ്എല്‍ടിസി യിലേയ്ക്ക് മാറ്റി.

ജൂലൈ 10 ന് കാര്‍ മാര്‍ഗ്ഗം ബെംഗളൂരുവില്‍ നിന്നും കോഴിക്കോട് എത്തിയ 35 വയസ്സുള്ള അരിക്കുളം സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. യാത്രാ മധ്യേ മുത്തങ്ങ ചെക്ക് പോസ്റ്റില്‍ വെച്ച് സ്രവ സാമ്പിള്‍ പരിശോധനയ്ക്ക് എടുത്തിരുന്നു. വീട്ടില്‍ നിരീക്ഷണത്തിൽ കഴിയുന്നതിനിടെയാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയ്ക്കായി എഫ്എല്‍ടിസി യിലേയ്ക്ക് മാറ്റി.
ഇപ്പോള്‍ 209 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില്‍ 48 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 83 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, കോഴിക്കോട് എന്‍ഐടി എഫ്എല്‍ടിയില്‍ 69 പേരും, ഇതില്‍ 4 പേര്‍ കണ്ണൂരിലും, 3 പേര്‍ മലപ്പുറത്തും, ഒരാള്‍ തിരുവനന്തപുരത്തും, ഒരാള്‍ എറണാകുളത്തും ചികിത്സയിലാണ്. ഇതുകൂടാതെ ഒരാള്‍ തിരുവനന്തപുരം സ്വദേശികള്‍, ഒരു തമിഴ്നാട് സ്വദേശി, ഒരു മലപ്പുറം സ്വദേശി, മൂന്ന് പത്തനംതിട്ട സ്വദേശികള്‍, ഒരു കാസര്‍ഗോഡ് സ്വദേശി ഒരു കൊല്ലം സ്വദേശി, ഒരു ആലപ്പുഴ സ്വദേശി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും, ഒരു തൃശൂര്‍ സ്വദേശി, ഒരു കൊല്ലം സ്വദേശിയും രണ്ട് മലപ്പുറം സ്വദേശികളും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

22 വയസ്സുള്ള താമരശ്ശേരി സ്വദേശി, 40 വയസ്സുള്ള ഫറോക്ക് സ്വദേശി, 37 വയസ്സുള്ള ചെറുവണ്ണൂര്‍ സ്വദേശി, 26 വയസ്സുള്ള ഫറോക്ക് സ്വദേശി, 32 വയസ്സുള്ള കൊളത്തറ സ്വദേശി, 26 വയസ്സുള്ള കാരശ്ശേരി സ്വദേശി, 23 വയസ്സുള്ള മലാപ്പറമ്പ് സ്വദേശി, 43 വയസ്സുള്ള പെരുമണ്ണ സ്വദേശി, 28 വയസ്സുള്ള കൊയിലാണ്ടി സ്വദേശി, 32 വയസ്സുള്ള വെസ്റ്റ്ഹില്‍ സ്വദേശി,
5 വയസ്സുള്ള വെള്ളയില്‍ സ്വദേശിനി, 24 വയസ്സുള്ള മേപ്പയ്യൂര്‍ സ്വദേശി, 28 വയസ്സുള്ള കോടഞ്ചേരി സ്വദേശി, 26 വയസ്സുള്ള പൊക്കുന്ന് സ്വദേശി, തിരുവനന്തപുരം സ്വദേശി, മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നവർ, 36 വയസ്സുള്ള നന്മണ്ട സ്വദേശി, 50 വയസ്സുള്ള കടലുണ്ടി സ്വദേശിനി, 26 വയസ്സുള്ള ചാത്തമംഗലം സ്വദേശിനി, 25 വയസ്സുള്ള തൂണേരി സ്വദേശിനി, 60 വയസ്സുള്ള താമരശ്ശേരി സ്വദേശി, 45 വയസ്സുള്ള തിരുവനന്തപുരം സ്വദേശി എന്നിവരാണ് ജില്ലയിൽ ഇന്ന് രോഗമുക്തി നേടിയത്. എഫ്എല്‍ടിസി യില്‍ ചികിത്സയിൽ കഴിഞ്ഞിരുന്നവരാണ് വീടുകളിലേക്ക് മടങ്ങിയിട്ടുള്ളത്.

Kozhikode
English summary
58 New coronavirus cases in Kozhikkode in a single day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X