കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആരെയും വിശ്വാസമില്ലേ? ആയിരം ദിനങ്ങള്‍ക്കിടെ കോഴിക്കോട്ട് അഞ്ചാമത്തെ കമ്മിഷണര്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പിണറായി സര്‍ക്കാര്‍ ആയിരംദിനം പിന്നിടുമ്പോള്‍ കോഴിക്കോട്ട് വരുന്നത് അഞ്ചാമത്തെ പൊലീസ് കമ്മിഷണര്‍. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഉമാ ബെഹ്‌റയായിരുന്നു സിറ്റി പൊലീസ് കമ്മിഷണര്‍. 2017 ജനുവരിയില്‍ ഇവരെ മാറ്റി ജെ ജയനാഥിനെ നിയമിച്ചു. ഇദ്ദേഹം തുടരവെയാണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിന് നേരെ ബോംബേറുണ്ടായത്. ഇതു സംബന്ധമായി നടന്ന അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് ജയ്‌നാഥിനെ മാറ്റി എസ്. കാളിരാജ് മഹേഷ്‌കുമാറിനെ കമ്മിഷണറായി നിയമിച്ചത്.

ഒരു ലക്ഷം കോടിയോളം രൂപ ചെലവ്; 30 പദ്ധതികൾ, തിരഞ്ഞെടുപ്പിന് മുമ്പ് വമ്പൻ പ്രഖ്യാപനങ്ങൾഒരു ലക്ഷം കോടിയോളം രൂപ ചെലവ്; 30 പദ്ധതികൾ, തിരഞ്ഞെടുപ്പിന് മുമ്പ് വമ്പൻ പ്രഖ്യാപനങ്ങൾ

എന്നാല്‍ ശബരിമല പ്രശ്‌നത്തില്‍ കോഴിക്കോട് മിഠായിത്തെരുവില്‍ അഴിഞ്ഞാടുകയും ക്ഷേത്രവളപ്പില്‍ ആയുധം സൂക്ഷിച്ചതില്‍ കേസെടുക്കാതിരിക്കുകയും ചെയ്തത് വിവാദമായതിനെ തുടര്‍ന്ന്, കമ്മിഷണറുടെ അടുത്ത് വീഴ്ചയുണ്ടായെന്ന പരാതി വ്യാപകമായി. തുടര്‍ന്ന് ജനുവരി 12ന് കാളിരാജ് മഹേഷ്‌കുമാറിനെ മാറ്റി കോറി സഞ്ജയ്കുമാര്‍ ഗുരുഡിനെ കമ്മിഷണറായി നിയമിച്ചു. പദവിയില്‍ രണ്ടു മാസം പൂര്‍ത്തിയാവുന്നതിന് മുമ്പാണ് ഇപ്പോള്‍ അദ്ദേഹത്തെ മാറ്റി എ വി ജോര്‍ജ്ജിനെ നിയമിച്ചിരിക്കുന്നത്.

avgeorge-

എ.വി ജോര്‍ജ്ജ് ഇത് രണ്ടാം തവണയാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറാകുത്. നിലവില്‍ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ആഭ്യന്തര സുരക്ഷാവിഭാഗം എസ്.പിയായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം. ഇതിന് മുമ്പ് 2014ലാണ് കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണറായി പ്രവര്‍ത്തിച്ചത്. 1995 മുതല്‍ ടൗണ്‍, നടക്കാവ് സി.ഐ ആയി പ്രവര്‍ത്തിച്ച ഇദ്ദേഹം പിന്നീട് അസി. കമ്മിഷണമറായും പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് എസ്.പിയായ ഇദ്ദേഹം ഐ.എ.എസ് ലഭിച്ചതോടെയാണ് കമ്മിഷണര്‍ പോസ്റ്റിലെത്തിയത്.

രണ്ടു മാസത്തിനുള്ളില്‍ അനേകം മികച്ച പദ്ധതികള്‍ നടപ്പിലാക്കിയാണ് സഞ്ജയ്കുമാര്‍ ഗുരുദിന്‍ കോഴിക്കോടുനിന്ന് വിടവാങ്ങുത്. ട്രാഫിക് മേഖലയിലാണ് ഇദ്ദേഹം ഏറെ പരിഷ്‌കാരങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഗതാഗത ലംഘനങ്ങള്‍ കണ്ടെത്തുവാന്‍ പോലീസുകാരെ കൂടുതല്‍ ഊര്‍ജ്ജസ്വലരാക്കുന്ന സീറോ അവര്‍ പദ്ധതിയാണ് ആദ്യം നടപ്പിലാക്കിയത്. ഈ പദ്ധതിയിലൂടെ ട്രാഫിക് ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ പൊതുജനങ്ങള്‍ക്ക് കൂടി അറിയിക്കാനുള്ള വാട്‌സ്ആപ് നമ്പറടക്കം ഉണ്ടാക്കി. ദിവസങ്ങള്‍ക്കുള്ളില്‍ വന്‍ പ്രതികരണമായിരുന്നു ഈ പദ്ധതിക്ക്. നഗരത്തിലെ പൊലീസ് സ്റ്റേഷനുകള്‍ ശുചീകരിക്കാനുള്ള കയ്‌സെന്‍ പദ്ധതിയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. യുവതലമുറയെ ലഹരിയില്‍നിന്ന് മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആല്‍ക്കഹോള്‍ ആന്റ് ഡ്രഗ് അബ്യൂസ് പ്രിവന്‍ഷന്‍ ടാസ്‌ക് (അഡാപ്റ്റ്) എന്ന പദ്ധതിയും അദ്ദേഹം ആവിഷ്‌കരിച്ചിരുന്നു.

Kozhikode
English summary
5th police commissioner appoints in kozhikkode during ldf rule
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X