പേരാമ്പ്രയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് 6 കുറുക്കന്‍മാര്‍ ചത്തു
പേരാമ്പ്ര: പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് 6 കുറുക്കന്‍മാര്‍ ചത്തു. പേരാമ്പ്ര ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് പതിനൊന്നില്‍ ഉണ്ണിക്കുന്നും ചാലിന് സമീപം തരിപ്പ മലയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. കനത്ത മഴയിലും കാറ്റിലും പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും കുറുക്കന്‍മാര്‍ക്ക് ഷോക്കേല്‍ക്കുകയായിരുന്നു. രാത്രിയോടെയാണ് അപകടം ഉണ്ടായതെന്നാണ് കരുതുന്നത്.
ഇന്ന് രാവിലെ സമീപത്തെ വീട്ടുകാരാണ് കുറക്കുന്‍മാര്‍ ഷോക്കേറ്റ് ചത്ത് കിടക്കുന്ന നിലയില്‍ കണ്ടത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഗ്രാമ പഞ്ചായത്തംഗം യു സി ഹനീഫ സ്ഥലത്തെത്തി കെ എസ് ഇ ബി, വനം വകുപ്പ് ഉദ്യോഗസ്ഥരേയും വിവരം അറിയിക്കുകയായിരുന്നു. ഇഎ സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ എത്തിയ കെഎസ്ഇബി ജീവനക്കാര്‍ ലൈന്‍ അഴിച്ച് മാറ്റുകയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കുറുക്കന്‍മാരുടെ പോസ്റ്റ് മോര്‍ട്ട് നടപടികള്‍ നടത്തി മറവ് ചെയ്യുകയും ചെയ്തു.

Recommended Video
ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷമുള്ള ദില്ലി നഗരത്തിന്റെ ആകാശ കാഴ്ച- ചിത്രങ്ങള്‍ കാണാം
റോഡിന് നടുവിലായിട്ടാണ് വൈദ്യുതി ലൈന്‍ പൊട്ടിവീണത്. ഈ സമയത്ത് ആരും ഇതുവഴി പോവാതിരുന്നതിനാല്‍ ആളപായം ഒഴിവാകുകയായിരുന്നു. പൊട്ടിവീണ വൈദ്യുതി ലൈന്‍ കെഎസ്ഇബി ജീവനക്കാര്‍ പുനസ്ഥാപിച്ചു. ശക്തമായ കാറ്റിലും മഴയിലും പ്രദേശത്തെ വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിട്ടുള്ളത്. കാറ്റില്‍ മരം വീണ് കായണ്ണ കാപ്പുമ്മല്‍ അബ്ദുള്‍ മനാഫിന്‍റെ വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നു. ജൂബിലി ബൈപാസ് റോഡിലെ മൊടോളി പറമ്പില്‍ ഇതരസംസ്ഥാന തൊഴിലാളി കുടുംബം താമസിച്ച ഷെഡ്ഡും തെങ്ങ് വീണ് അപകടത്തില്‍പ്പെട്ടു.
ഗ്ലാമറസ് ലുക്കുകളില്‍ പോസ് ചെയ്ത് മൗനി റോയ്, പുത്തന്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications