Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് ഇന്ന് രോഗികളേക്കാള്‍ കൂടുതല്‍ രോഗ മുക്തര്‍; പുതുതായി 6 രോഗബാധിതര്‍

കോഴിക്കോട്: ജില്ലയില്‍ ഇന്ന് പുതുതായി സ്ഥിരീകരിക്കപ്പെട്ട കോവിഡ് കേസുകളേക്കാള്‍ ഇരട്ടിപ്പേര്‍ സുഖംപ്രാപിച്ചു. ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചപ്പള്‍ മൂന്ന് ഇതര ജില്ലക്കാര്‍ ഉള്‍പ്പെടെ 14 പേര്‍ക്ക് രോഗമുക്തി നേടാനായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ കുവൈത്തില്‍ നിന്നും ഒരാള്‍ സൗദിയില്‍ നിന്നും ഒരാള്‍ ദുബായില്‍ നിന്നും വന്നവരാണ്. 11 കോഴിക്കോട് സ്വദേശികളും മലപ്പുറം, കണ്ണൂര്‍, വയനാട് സ്വദേശികളായ ഓരോരുത്തരും ഉള്‍പ്പെടെ 14 പേര്‍ ഇന്ന് രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്.

കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന കാരപറമ്പ് (23 വയസ്സ്), പേരാമ്പ്ര (41), കൊയിലണ്ടി (40), കുറ്റ്യാടി (26), ചാലപ്പുറം (23), ചങ്ങരോത്ത് (43), കുറ്റ്യാടി (43), മൂടാടി (24), കോടഞ്ചേരി (29), ചോമ്പാല (32), മണിയൂര്‍ (42), മലപ്പുറം (20), കണ്ണൂര്‍ (45), വയനാട് (22) സ്വദേശികളാണ് ഇന്ന് രോഗമുക്തി നേടിയത്

പുതുതായി വന്ന 604 പേര്‍ ഉള്‍പ്പെടെ 11675 പേര്‍ നിരീക്ഷണത്തില്‍. 39169 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 34 പേര്‍ ഉള്‍പ്പെടെ 218 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 131 പേര്‍ മെഡിക്കല്‍ കോളേജിലും 87 പേര്‍ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 11 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.

coronavirus

ഇന്ന് വന്ന 241 പേര്‍ ഉള്‍പ്പെടെ ആകെ 3792 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 308 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററുകളിലും 3405 പേര്‍ വീടുകളിലും 79 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 81 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 2455 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Recommended Video

cmsvideo
    രക്തദാനം നടത്തി മാതൃകയായി കുറ്റ്യാടി എമർജൻസി ടീമും യൂത്ത് വിങ്ങും

    അതേസമയം, സംസ്ഥാനത്ത് ഇന്ന് ആകെ 75 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 90 പേര്‍ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ ഈ രോഗം ബാധിച്ച് 20 പേരാണ് മരണമടഞ്ഞതെന്നും മുഖ്യമന്ത്രി അറിയിച്ചു. വിദേശ രാജ്യങ്ങളില്‍ ഇന്നലെ വരെ 277 കേരളീയര്‍ കോവിഡ് രോഗം ബാധിച്ച് മരണമടഞ്ഞു. രാജ്യത്തിനകത്ത് ഡെല്‍ഹി, മുംബൈ, ചെന്നൈ എന്നീ പ്രധാന നഗരങ്ങളില്‍ കേരളീയര്‍ കോവിഡ് ബാധിച്ച് മരണമടയുന്ന വാര്‍ത്തകളും നാം കേള്‍ക്കുന്നു. ഇന്നും ഡെല്‍ഹിയില്‍ ഒരു മലയാളി നഴ്സ് മരണമടഞ്ഞു. നാം നേരിടുന്ന അവസ്ഥ അതിഗുരുതരമാണ് എന്നാണ് ഇതിന്‍റെയെല്ലാം സൂചനയെന്നും മുഖ്യമന്ത്രി പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+