Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹോദരങ്ങള്‍ ഉള്‍പ്പടെ കോഴിക്കോട് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 6 പേര്‍ക്ക്

കോഴിക്കോട്: സഹോദരങ്ങള്‍ ഉള്‍പ്പടെ കോഴിക്കോട് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ആറുപേര്‍ക്ക് പോസിറ്റീവായവരില്‍ അഞ്ച് പേര്‍ വിദേശത്ത് നിന്നും (ബഹ്‌റൈന്‍- 2, ഖത്തര്‍, കുവൈത്ത്, സൗദി- ഒന്നു വീതം) ഒരാള്‍ ഡല്‍ഹിയില്‍ നിന്നും വന്നവരാണ്. ജൂണ്‍ ആറിന് ബഹ്‌റൈനില്‍ നിന്നു ഐ.എക്‌സ്.3374 വിമാനത്തില്‍ കരിപ്പൂരിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന മണിയൂര്‍ സ്വദേശികളാണ് (50 വയസ്സ്, 45 വയസ്സ്)- ഇന്ന് കോവിഡ് സ്ഥിരീകരിച്ച സഹോദരങ്ങള്‍.

ഡല്‍ഹിയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം കോഴിക്കോട്ടെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന കോടഞ്ചേരി സ്വദേശിനി (24 വയസ്സ്),ജൂണ്‍ നാലിന് ഖത്തറില്‍ നിന്ന് ഐക്‌സ് 1774 വിമാനത്തില്‍ കണ്ണൂരിലെത്തി, വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു കൊയിലാണ്ടി സ്വദേശി (65), ജൂണ്‍ 11 ന് കുവൈത്തില്‍ നിന്ന് ജെ.9.1405 വിമാനത്തില്‍ കൊച്ചിയില്‍ എത്തി, ഒഞ്ചിയത്തെ വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ഒഞ്ചിയം സ്വദേശി (40), ജൂണ്‍ 10 ന് സൗദിയില്‍ നിന്നും കണ്ണൂരിലെത്തി. ടാക്‌സിമാര്‍ഗ്ഗം വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്ന കാവിലുംപാറ സ്വദേശി (50) എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.

 coronavirus1

ജില്ലയില്‍ ഇന്ന് നാല് പേര്‍ രോഗമുക്തരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി.അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുറ്റ്യാടി സ്വദേശി (48), എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്ന കുറ്റ്യാടി സ്വദേശി (48), താമരശേരി സ്വദേശി (27), കല്ലാച്ചി സ്വദേശി (39) എന്നിവരാണ് രോഗമുക്തി നേടിയത്. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 163 ഉം രോഗമുക്തി നേടിയവര്‍ 64 ഉം ആയി.

അതേസമയം, സംസ്ഥാനത്ത് ഇന്ന് ആകെ 82 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയില്‍ 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 11 പേര്‍ക്കും, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ 7 പേര്‍ക്കും, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 6 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ 5 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 4 പേര്‍ക്കും, തൃശ്ശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 3 പേര്‍ക്ക് വീതവും, ഇടുക്കി ജില്ലയില്‍ 2 പേര്‍ക്കും, തിരുവനന്തപുരം ( ജൂൺ 12 ന് മരണമടഞ്ഞത് ), വയനാട് ജില്ലകളില്‍ നിന്നുള്ള ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+